മണ്ണാര്‍ക്കാട്:കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷകഴിഞ്ഞ് ഇറങ്ങി കേരളത്തില്‍ കവര്‍ച്ച നടത്തി വിലസിയ തമിഴ്‌നാട് സ്വദേ ശി മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ മോഷ ണക്കേസുകളിലും അറസ്റ്റില്‍.പോണ്ടിച്ചേരി സ്വദേശി ശരവണന്‍ (55)നെയാണ് അറസ്റ്റ് ചെയ്തത്.കുമരംപുത്തൂര്‍ പന്നിക്കോട്ടിരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും വട്ടമ്പലം ബിജുമോന്റെ ഉടമസ്ഥത യിലുള്ള ടിഎസ് മൊബൈല്‍ കടയിലും സമീപത്തെ തുണിക്കട യിലും മോഷണം നടത്തിയ കേസില്‍ മണ്ണാര്‍ക്കാട് സിഐ സജീവ്, എസ്‌ഐ ജെ.പി അരുണ്‍കുമാര്‍, എഎസ്‌ഐ മധുസൂദനന്‍, സിപിഒ എന്‍.പ്രമോദ്,റെനീഷ് ഷാബി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ആറ് മാസത്തിനുള്ളില്‍ കേരളത്തില്‍ എഴുപതോളം മോഷണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഈ മാസം ആദ്യം തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജിഎച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘ മാണ് ശരവണനെ പോണ്ടിച്ചേരിയില്‍ നിന്നും പിടികൂടിയത്. പന്നി ക്കോട്ടിരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും, വിലരടയാളവും മൊബൈല്‍ കടയില്‍ നിന്നും വിരലടയാളവും പോലീസിന് ലഭിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ക്ഷേത്രത്തിലേയും മൊബൈല്‍ കടയിലേതുമുള്‍പ്പടെയുള്ള കവര്‍ച്ചകള്‍ക്ക് പിന്നില്‍ ശരവണനാണെന്ന് പോലീസ് കണ്ടെത്തിയത്.ഭാര്യപിതാവിനേയും സഹോദരി പുത്രിയേയും സയനൈഡ് നല്‍കി കൊന്ന് കേസില്‍ 2018ലാണ് ശിക്ഷ കഴിഞ്ഞ് ജയില്‍മോചിതനായത്.