മണ്ണാര്‍ക്കാട്:ബ്ലോക്ക് പഞ്ചായത്തിലെ ഭരണ പ്രതിസന്ധി പരിഹരി ക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയ്ക്ക് പരാതി നല്‍കി.വൈസ് പ്രസി ഡന്റ് മുഹമ്മദ് ചെറൂട്ടി,ക്ഷേമ കാര്യസ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍,വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ പി ബുഷ്‌റ,ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ തങ്കം മഞ്ചാടിക്കല്‍,മെമ്പര്‍മാരായ ബഷീര്‍ തെക്കന്‍, കുഞ്ഞു മുഹമ്മദ് ,കുര്യന്‍ പി വി,മണികണ്ഠന്‍,പി ഷാനവാസ്,വി പ്രീത,ബിജി ടോമി എന്നിവര്‍ ചേര്‍ന്നാണ് പരാതി സമര്‍പ്പിച്ചത്.
പ്രസിഡന്റിനെതിരെയാണ് പരാതിയില്‍ ആക്ഷേപങ്ങളുള്ളത്.2021-22 വാര്‍ഷിക പദ്ധതിയില്‍ പ്രവൃത്തി പൂര്‍ത്തിയായ റോഡ് ഉള്‍പ്പടെ യുള്ള പലപദ്ധതികളുടേയും തുക പ്രസിഡന്റ് അഡ്വ.സി കെ ഉമ്മു സല്‍മ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.45 ലക്ഷത്തോളം രൂപയുടെ ഫണ്ട് റിക്വസിഷനുകളാണ് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടേതായി ലോഗിനില്‍ കിടക്കുന്നത്.ഓരോ കാരണങ്ങ ള്‍ പറഞ്ഞ് പ്രസിഡന്റ് തുക നല്‍കാതിരിക്കുകയാണെന്നും കൈ ക്കൂലിക്ക് വശംവദയായിരിക്കുകയാണെന്നും യുഡിഎഫ് മെമ്പര്‍മാ ര്‍ ആരോപിക്കുന്നു.ഉമ്മുസല്‍മ അധ്യക്ഷത വഹിച്ച ഭരണസമിതി യാണ് പദ്ധതികള്‍ ടെണ്ടര്‍ ചെയ്തതും അംഗീകാരം നല്‍ കിയതും. പ്രവൃത്തികളില്‍ മറ്റെന്തെങ്കിലും അപാകതകള്‍ ഉണ്ടെങ്കില്‍ അതി ന്റെ ഉത്തരവാദിത്വം നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കാണ്. കരാര്‍ വെ ച്ച് പണി പൂര്‍ത്തിയാക്കിയ ശേഷം കരാറുകാര്‍ക്ക് പണം നല്‍കാതി രിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യുഡിഎഫ് മെമ്പര്‍മാ ര്‍ പറഞ്ഞു.
നിയമാനുസൃതമായി തന്നില്‍ അര്‍പ്പിതമായ ചുമതല നിര്‍വഹി ക്കുന്നതില്‍ ഉമ്മുസല്‍മ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാ ട്ടുന്നു.ജില്ലാ കലക്ടര്‍,ജില്ലാ പ്ലാനിംഗ് ഓഫീസര്‍,അസി. ഡെവലപ്പ്‌മെ ന്റ് കമ്മീഷണര്‍ (ജനറല്‍) പാലക്കാട് എന്നിവര്‍ക്ക് പരാതി നല്‍കി യിട്ടുണ്ട്.അതേ സമയം ബ്ലോക്ക്പഞ്ചായത്തില്‍ പലതരത്തിലുള്ള അഴിമതി നടക്കുന്നതായും പുരുഷമേധാവിത്വമാണ് നടക്കുന്നതെ ന്നും ആവര്‍ത്തിച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ രംഗത്തെത്തിയിട്ടുണ്ട്.മാര്‍ച്ച് 31ന് തീര്‍ക്കേണ്ട പദ്ധതി കളില്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ അസി.എഞ്ചിനീയര്‍ മെല്ലെ പ്പോക്ക് നയം സ്വീകരിക്കുകയാണെന്നും ഭരണസ്തംഭനം നിലനില്‍ ക്കുന്നുണ്ടെന്ന് വരുത്തി തീര്‍ക്കാനും അത് പ്രസിഡന്റിന്റെ തല യില്‍ കെട്ടിവെക്കാനുമാണ് ശ്രമം നടക്കുന്നതെന്നും പ്രസിഡന്റ് പദവി ഹൈജാക്ക് ചെയ്യപ്പെടുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്ന തെന്നും ഉമ്മുസല്‍മ പറയുന്നു.