മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴയില്‍ കാട്ടില്‍ ചീനിക്കാ പറിക്കാന്‍ പോ യി കാണാതായ ആദിവാസി യുവാവിനെ ആനമൂളിയില്‍ നിന്നും കണ്ടെത്തി.പാമ്പന്‍തോട് കോളനിയിലെ വെള്ളയുടെ മകന്‍ പ്രസാ ദിനെയാണ് (22)നെയാണ് കണ്ടെത്തിയത്.
മാതാപിതാക്കള്‍ക്കള്‍ക്കൊപ്പം ഇന്നലെയാണ് വനത്തിലേക്ക് പോയ ത്.മറ്റുള്ളവര്‍ വീട്ടിലെത്തിയിട്ടും രാത്രി ഏറെ വൈകിയും പ്രസാദ് മടങ്ങിയെത്തിയിരുന്നില്ല.ഇതേ തുടര്‍ന്ന് പോലീസ്, വനപാലകര്‍ ഫയര്‍ഫോഴ്‌സ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ന് സംയുക്ത തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.തിരച്ചില്‍ പു രോഗമിക്കുന്നതിനിടെ വൈകീട്ട് നാലു മണിയോടെ പ്രസാദിനെ ആനമൂളിയില്‍ കണ്ടെത്തുകയായിരുന്നു.
പാമ്പന്‍തോട് വനമേഖലയില്‍ നിന്നും അട്ടപ്പാടി ചുരം പത്താം വള വു വരെ എത്തിയിരുന്നു.ഇവിടെ നിന്നും ബസിലാണേ്രത ആനമൂ ളി ജംഗ്ഷനില്‍ എത്തിയത്.നാട്ടുകാര്‍ കണ്ട് തിരക്കിയപ്പോ ഴാണ് കാഞ്ഞിരപ്പുഴയില്‍ നിന്നും കാണാതായ യുവാവാണെന്ന് വ്യക്തമാ യത്.കാട്ടില്‍ നിന്നും പ്രസാദിന് വഴി തെറ്റുകയായിരുന്നു. ആനമൂളി യില്‍ നിന്നും ഭക്ഷണവും വെള്ളവും നല്‍കി പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് പ്രസാദിനെ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
വനത്തില്‍ നിന്നും വഴി തെറ്റിയ പ്രസാദ് ഒരു രാത്രി മുഴുവന്‍ വന ത്തിനകത്ത് കഴിച്ച് കൂട്ടുകായായിരുന്നു.ഇതിനിടെ ആനയെ കണ്ട് ഭയചകിതനായെന്നും പൊലീസ് പറഞ്ഞു.25 അംഗ സംഘമാണ് പ്ര സാദിനായുള്ള തിരച്ചിലില്‍ ദൗത്യത്തില്‍ പങ്കെടുത്തത്.മകന്‍ മട ങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.