മണ്ണാര്‍ക്കാട് :നഗരത്തിലെ നടപ്പാതയിലൂടെ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് സഞ്ചരിക്കാം.നടപ്പാതയുടെ കൈവരികളില്‍ തൂക്കിയി ട്ടിരിക്കുന്ന പൂച്ചെട്ടികളിലെ വൈവിധ്യങ്ങളായ പൂക്കളും നഗരത്തി ലെത്തുന്നവരെ ഇനി വരവേല്‍ക്കും.നഗരസഭയും വ്യാപാരികളും കൈകോര്‍ത്ത് നഗരസൗന്ദര്യവല്‍ക്കരണത്തിന് തുടക്കമിട്ടിരിക്കു കയാണ്.ദേശീയപാത വികസനത്തോടെ പുതിയ മുഖച്ഛായ കൈ വന്ന ചരിത്രനഗരിയുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടാനാണ് പുതിയ പദ്ധതി.
ഓരോ സ്ഥാപനങ്ങളുടെ മുന്നിലാണ് നടപ്പാത കൈവരിയില്‍ പൂ ച്ചെട്ടികള്‍ തൂക്കിയിട്ടിരിക്കുന്നത്.ഇതിന്റെ പരിപാലന ചുമതല അതത് സ്ഥാപനങ്ങള്‍ക്കാണ്.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ ഏകദേശം 5000ത്തോളം ചെടികള്‍ വെക്കാനാണ് പദ്ധതി.
ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം ചന്തപ്പടി പൂര്‍ണ്ണിമാ കളക്ഷന്‍സിന് മുന്നില്‍ ചെടിച്ചട്ടി സ്ഥാപിച്ച് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു.വൈസ് ചെയര്‍പേഴ്‌സണ്‍ പ്രസീത അധ്യക്ഷ യായി. ഡിെൈവഎസ്പി വിഎ കൃഷ്ണദാസ്,നഗരസഭ കൗണ്‍സിലര്‍ മാരായ ഷെഫീക്ക് റഹ്മാന്‍,ബാലകൃഷ്ണന്‍,മന്‍സൂര്‍,യൂസഫ് ഹാജി എന്നിവര്‍ സംസാരിച്ചു.നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നജൂം, വ്യാപാരി സംഘടനാ ഭാരവാഹികളായ ഷമീര്‍ യൂണിയന്‍,ഷമീര്‍ വികെഎച്ച്, ഹാരിസ് മാളിയേക്കല്‍,മിന്‍ഷാദ്,അക്ബര്‍ ഫെയ്മസ്, കൃഷ്ണകുമാര്‍, ശിബി എന്നിവര്‍ നേതൃത്വം നല്‍കി. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം സ്വാഗതവും ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ നന്ദിയും പറഞ്ഞു.