മണ്ണാര്‍ക്കാട്:രോഗാതുരനാവുകയും നാട്ടിലേക്ക് വരാനാകാതെ കോടതിയും കേസുമായി സൗദി അറേബ്യയിലെ അബഹയില്‍ ദുരിതത്തിലായ കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിന് രക്ഷക രായി സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ.ഏഴ് മാസം നീണ്ട പ്രവാസി കൂട്ടായ്മയുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കാഞ്ഞിരപ്പുഴ സ്വദേശി ലത്തീഫിനെ സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ നാട്ടിലെ ത്തിച്ചു.ലത്തീഫിന്റെ ദുരവസ്ഥ ബോധ്യപ്പെട്ട സേവ് പ്രവര്‍ത്തകര്‍ പ്രവാസി കൂട്ടായ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു. സേവ് സാന്ത്വനം ദൗത്യം ഏറ്റെടുക്കുകയും കണ്‍വീനര്‍ അസ്ലം അച്ചു,മറ്റ് സുഹൃത്തുക്കള്‍ എന്നിവര്‍ സ്‌പോണ്‍സറുമായി സംസാരിച്ചു .ലത്തീഫിന് നാട്ടിലേക്ക് തിരിക്കുന്നതിന് സൗദി കോടതിയില്‍ സ്‌പോണ്‍സര്‍ക്ക് നല്‍കാനുള്ള പണം സേവ് പ്രവാസി സുഹൃത്തു ക്കളായ സക്കരിയ,ബക്കര്‍ കരിമ്പ,പ്രദീപ്,ഷറഫുദ്ദീന്‍, ആന്റണി, ലത്തീഫിന്റെ ഭാര്യയുടെ സഹപാഠികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വരൂ പിച്ചു.മടക്ക ടിക്കറ്റ് ഡിലൈറ്റ് ഇസ്ഹാകാണ് എടുത്ത് നല്‍കിയത് .നിരവധി പേരുടെ സങ്കടങ്ങള്‍ക്ക് മേല്‍ കാരുണ്യത്തിന്റെ വെളിച്ചം വീശിയ സേവ് മണ്ണാര്‍ക്കാട് കാരാകുര്‍ശ്ശിയായ സ്വദേശിയായ യുവാ വിന്റെ ജീവിതത്തിലും രക്ഷകരായിട്ടുണ്ട്. ഖത്തറില്‍ ജോലിക്കിടെ ഭാരമുള്ള വസ്തു തലയില്‍ വീണ് കോമ സ്‌റ്റേജിലായ യുവാവിന്റെ ചികിത്സക്കായി 28 ദിവസം കൊണ്ട് 6,14,242 രൂപ സമാഹരിച്ച് നല്‍കിയിട്ടുള്ളതായി സേവ് സാന്ത്വനം കണ്‍വീനര്‍ അസ്ലം അച്ചു പറഞ്ഞു.