തച്ചനാട്ടുകര:കാട്ടുപന്നികളുടെ ശല്ല്യത്താല്‍ പൊറുതി മുട്ടുകയാണ് തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ മേഖലയിലുള്ള കര്‍ഷകര്‍. കൂട്ടത്തോട് കാട്ടില്‍ നിന്നിറങ്ങുന്ന പന്നിക്കൂട്ടം കര്‍ഷകര്‍ക്കുണ്ടാ ക്കുന്ന ഉപദ്രവം ചെറുതല്ല. തച്ചനാട്ടുകര, ചെത്തല്ലൂര്‍, ആലിപ്പറമ്പ്, വെള്ളിനേഴി,കുണ്ടൂര്‍കുന്ന്,നാട്ടുകല്‍,തള്ളച്ചറി ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്ല്യമായി മാറിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മുറിയങ്കണ്ണി പുഴയുടെ ആറാട്ട് കടവില്‍ എതിര്‍വശത്തുള്ള വെള്ളി നേഴി നടുവില്‍ പാടശേഖറത്തിലെ പള്ളത്ത് വിജയന്‍, മുകുന്ദന്‍, ശങ്കരന്‍,രവീന്ദ്രന്‍,പുല്‍പ്പറ്റ കോളനി ശങ്കരന്‍,വട്ടൊളി നാരായണന്‍, അപ്പുക്കുട്ടന്‍,സുമഗല ഇര്‍ളയത്തില്‍ ഉണ്ണികൃഷ്ണന്‍ കല്ലുവഴി രാമന്‍ കുട്ടി എന്നിവരുടെ നെല്‍കൃഷി നശിപ്പിച്ചു.120 ദിവസം മൂപ്പുള്ള കൃഷിയാണ് രാത്രിയിലെത്തിയ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. പന്നികള്‍ വയലിലൂടെ ഓടി മറ്റുകര്‍ഷകരുടെ നിരവധി വാഴകളും കുത്തി നശിപ്പിച്ചു.വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് വന്നിട്ടുള്ളത്. നാട്ടുകല്‍ മേഖലയില്‍ കപ്പ,ചേമ്പ് കൃഷിക്കും കാട്ടുപന്നികള്‍ വെല്ലുവിളിയാകുന്നുണ്ട്. തേങ്ങാകണ്ടം മല, മുണ്ട്രം കുഴി മല എന്നിവടങ്ങളില്‍ നിന്നാണ് കാട്ടുപന്നികള്‍ വരുന്നതെ ന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവകളെ തടയാന്‍ കാര്യക്ഷമമായ സംവിധാനമില്ലാത്തതാണ് കര്‍ഷകരെ പ്രയാസത്തിലാക്കുന്നത്. ഉറപ്പുള്ള രീതിയില്‍ സംരക്ഷണ വേലി കെട്ടാന്‍ വലിയ സാമ്പത്തി കം വരുമെന്നതിനാല്‍ വലിയ വിലകൊടുത്ത് വാങ്ങുന്ന പൊടികള്‍ ചേര്‍ത്ത് തയ്യാറാക്കിയ കിഴികള്‍ വിവിധ ഭാഗങ്ങളില്‍ തൂക്കിയാണ് പന്നിശല്ല്യത്തെ കര്‍ഷകര്‍ പ്രതിരോധിക്കുന്നത്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പന്നികള്‍ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് എത്തുന്നത്. വര്‍ധിച്ച് വരുന്ന പന്നിശല്ല്യം തടയാന്‍ സോളാര്‍ വേലി പോലുള്ള പ്രതിരോധ സംവിധാനങ്ങള്‍ക്ക് സര്‍ക്കാര്‍ നടപടിയെടു ക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.