മണ്ണാര്‍ക്കാട്:ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദ ശമി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ശിവേലി എഴുന്നെ ള്ളിപ്പ് വര്‍ണ്ണാഭമായി. പുലര്‍ച്ചെ 3.30ന് പള്ളിയുണര്‍ത്തലോടെയാണ് ഏകാദശി വിളക്ക് മഹോത്സവ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭി ച്ചത്.6.30 വരെ നിര്‍മ്മാല്യ ദര്‍ശനം വാകച്ചാര്‍ത്ത്, അഭിഷേകങ്ങള്‍, ഗണപതി ഹോമം,ഉഷപൂജ എന്നിവ നടന്നു.പുലര്‍ച്ചെ മുതല്‍ ക്ഷേത്ര ത്തില്‍ അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക് അനുഭവപ്പെട്ടു. പുല്ലിശ്ശേ രി ക്ഷേത്ര ഭജന സംഘത്തിന്റെ ഭജന അവതരണവുമുണ്ടായി. രാവിലെ 9 മണി മുതല്‍ ഉച്ചയക്ക് 12 വരെ പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെ ശീവേലി എഴുന്നെള്ളിപ്പുണ്ടായി. തുടര്‍ന്ന് നവകം, പഞ്ചഗവ്യം,കലാശിഭേഷകങ്ങള്‍,ഉച്ചപൂജ എന്നിവയും പയ്യനെടം ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഓട്ടന്‍തുള്ളലും നടന്നു. ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ വൈകീട്ട് 6 മണി വരെ മേജര്‍ സെറ്റ് പഞ്ചവാദ്യത്തിന്റെയും ഗജവീരന്‍മാരുടെയും അകമ്പടിയോടെ നടന്ന കാഴ്ച ശീവേലി കാണാന്‍ ഭക്തര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തി ലേക്ക് ഒഴുകിയെത്തി.