മണ്ണാര്‍ക്കാട്: വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കോങ്ങാട് -മണ്ണാര്‍ ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് നവീകരണത്തില്‍ അധികൃതര്‍ തുട രുന്ന അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. കൊട്ടിഘോ ഷിച്ച് നവീകരണോദ്ഘാടനം നടത്തി ആറ് മാസം പിന്നിട്ടിട്ടും പ്ര വൃത്തികള്‍ ആരംഭിക്കാന്‍ വൈകുന്നതാണ് പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. നവീകര ണം ഉടന്‍ ആരംഭിക്കണമെന്നാവശ്യ പ്പെട്ട് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മുതല്‍ കൊട്ടശ്ശേരി വരെ സമരപ്രചര ണ വാഹനജാഥയും പുലാപ്പറ്റ ഉമ്മനഴി സെന്ററില്‍ പ്രതിഷേധ ജ്വാലയും നടത്തി.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോ ഡില്‍ ആകെ കുണ്ടും കുഴികളുമാണ്.റോഡിന്റെ ദുരവസ്ഥ അപ കടങ്ങളേയും ക്ഷണിച്ചു വരുത്തുന്നു.2018ലാണ് മണ്ണാര്‍ക്കാട്-കോ ങ്ങാട് എംഎല്‍എമാരുടെ ശ്രമഫലമായി റോഡ് വികസനത്തിന് 56 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചത്. മണ്ണാര്‍ക്കാട്, കോങ്ങാട്,ഒറ്റപ്പാലം നിയോജക മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന പാതയില്‍ 16.87 കിലോമീറ്റര്‍ ആധുനിക രീതിയിലാണ് ടാര്‍ ചെയ്യു ക.പത്ത് മീറ്റര്‍ വീതിയുള്ള പാതയില്‍ ഏഴുമീറ്റര്‍ ടാറിങ് ചെയ്യും. ഇതോടനുബന്ധിച്ച് മഴ വെള്ളച്ചാല്‍,കലുങ്ക്,സംരക്ഷണ ഭിത്തി നിര്‍ മാണം എന്നിവയും നടത്തും.അന്താരാഷ്ട്ര നിലവാരത്തില്‍ റോഡ് നവീകരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം ജൂലായ് ഏഴിന് പൊ തുമരാമത്ത് വകുപ്പ് മന്ത്രി നിര്‍വഹിച്ചിരുന്നു.ഒന്നര വര്‍ഷത്തിനു ള്ളില്‍ നവീകരണം പൂര്‍ത്തീകരിക്കുമെന്നും ആറുമാസത്തിലൊ രിക്കില്‍ അവലോകനം നടത്തുമെന്നും മന്ത്രി പറഞ്ഞെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ആറു മാസമായിട്ടും പ്രവൃത്തികളിതു വരെ ആരംഭിച്ചിട്ടില്ല.ഇതോടെ ദുരിതം പേറി യാത്ര തുടരേണ്ട അവസ്ഥയി ലാണ് ജനം.
എത്രയും വേഗം റോഡ് നവീകരിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സമരപ്രചര ണ ജാഥ മണ്ണാര്‍ക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്ക ത്തലി അധ്യക്ഷനായി.എന്‍ ദിവാകരന്‍ മാസ്റ്റര്‍,പിഎസ് അബ്ദുള്‍ ഖാദര്‍,പിആര്‍ സുരേഷ്,അഹമ്മദ് അഷ്‌റഫ്,അരുണ്‍കുമാര്‍ പാല ക്കുറുശ്ശി,പി സ്വാമിനാഥന്‍,ഗിരീഷ് ഗുപ്ത,ദില്‍ബി ജോസഫ് ജോസ ഫ്,പ്രേമന്‍ മണ്ണാര്‍ക്കാട്,പി സേതുമാധവന്‍,പി എ കമറുദ്ദീന്‍ പുലാ പ്പറ്റ,തെങ്കര ഹരിദാസ്,ടി യു മുരളീകൃഷ്ണന്‍,കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.