മണ്ണാർക്കാട്: തച്ചനാട്ടുകര അമ്പത്തിയഞ്ചാം മൈലിലെ ആസിഫി ന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യ പ്പെട്ട് ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും നാട്ടുകല്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. അഡ്വ.എൻ. ഷംസുദ്ദീൻ എം.എൽ. എ ഉദ്ഘാടനം ചെയ്തു.തച്ചനാട്ടുകര പഞ്ചായത്ത് കെ.പി. എം സലീം അധ്യക്ഷത വഹിച്ചു. കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന,എ.കെ മുസ്തഫ,ചെറുട്ടി മുഹമ്മദ്,മെഹർബാൻ ടീച്ചർ,ബഷീർ തെക്കൻ,ശശി ഭീമനാട്, പടുവിൽ മാനു, കെ.പി. ബുഷ്റ, വി.പ്രീത, സുബൈർ. സി.പി,ബീനാ മുരളി, മുഹമ്മദാലി പാറയിൽ, റഷീദ്, ഇർഷാദ്, കെ.ടി അബ്ദുല്ല,റുബീന, ആയിഷ, നൂറുൽ സലാം,ഫസീല, റഷീദ, രാധാകൃഷ്ണൻ,നാസർ ഓങ്ങല്ലൂർ, നിജോ വർഗീസ്,വിനീത, നസീമ ഐനെല്ലി, ഹംസ കിളയിൽ, ഫായിസ ടീച്ചർ, റഫീന മുത്ത നിൽ, റജീന കോഴിശ്ശേരി, സുബൈർ സി.കെ, സരോജിനി, പാർവ തി, കദീജ, നൗഫൽ തങ്ങൾ തുടങ്ങി ജനപ്രതിനിധികളും പ്രദേശവാ സികളും സംബന്ധിച്ചുഅബൂബക്കർ നാലകത്ത് സ്വാഗതം പറഞ്ഞു.
ചേലാക്കോടന്‍ വീട്ടില്‍ നാസറിന്റെ മകനും ഫുട്‌ബോള്‍ താരവുമാ യ മുഹമ്മദ് ആസിഫി(20)നെ ഈ മാസം ഏഴിനാണ് വീട്ടിനടുത്തു ള്ള കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.11 മീറ്ററോളം ആഴ ത്തില്‍ വെള്ളമുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. അ ഞ്ചിന് വൈകീട്ട് എട്ടോടെ ആസിഫിനെ കാണാതായിരുന്നു. സഹ പാഠികളും നാട്ടുകാരും പൊലീസും ചേര്‍ന്ന് വ്യാപക അന്വേഷ ണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.തുടര്‍ന്നാണ് വീട്ടില്‍ നിന്നും 100 മീറ്റര്‍ മാത്രം അകലെയുള്ള കിണറില്‍ മൃതദേഹം കണ്ടത്.ആസിഫിന്റെ മരത്തില്‍ ദുരൂഹതയുണ്ടെന്നും അ ന്വേഷി ക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നേരത്തെ പരാതി നല്‍കി യിരുന്നു.നിലവിലുള്ള അന്വേഷണ സംഘത്തെ മാറ്റുകയോ കേസ് ക്രൈം ബ്രാഞ്ചിനു വിടുകയോ ചെയ്യണമെന്നാണ് ആവശ്യം