മണ്ണാര്‍ക്കാട് :ജ്ഞാന വസന്തത്തിന് നവമുന്നേറ്റം എന്നാ പ്രമേയ ത്തില്‍ നടക്കുന്ന പാലക്കാട്, കല്ലേക്കാട് ജാമിയ ഹസനിയ അറബി കോളേജിന്റെ സില്‍വര്‍ ജൂബിലി മഹാ സമ്മേളനം ചരിത്ര സംഭ വമാക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണം എന്ന് കേരള മുസ്ലിം ജമാഅത് ജില്ല കമ്മിറ്റി പ്രവര്‍ത്തകരോട് ആവശ്യ പ്പെട്ടു.ഡിസംബര്‍ 13, 14, 15 എന്നി തിയ്യതികളലാണ് സില്‍വര്‍ ജൂബി ലി മഹാ സമ്മേളനം നടക്കുന്നത്. ഇത് സംബന്ധിച്ച് ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തില്‍ ജില്ല പ്രസിഡന്റ് എന്‍ കെ സിറാജുദ്ദിന്‍ ഫൈ സി അധ്യക്ഷത വഹിച്ചു. ഇ വി അബ്ദുറഹ്മാന്‍ ഹാജി, നൂര്‍മുഹമ്മ് ഹാജി, ഷൗക്കത്ത് ഹാജി, സിദ്ദിഖ് ഹാജി തിളങ്കാട്, ഉസ്മാന്‍ സഖാഫി, എം സി ബാപ്പുട്ടി, സുലൈമാന്‍ ചുണ്ടമ്പറ്റ, അബുബക്കര്‍ അവനാ കുന്ന്,കെ ഉണ്ണീന്‍കുട്ടി സഖാഫി, ഹംസകവുണ്ട എന്നിവര്‍ സംബ ന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!