മണ്ണാര്‍ക്കാട്:ആരോഗ്യ പരിരക്ഷയുടെ അത്യാധുനിക സൗകര്യ ങ്ങള്‍ മണ്ണാര്‍ക്കാടിലൊരുക്കുന്ന സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം ഈ മാസം 22ന് ഞായറാഴ്ച രാവി ലെ 10ന് കുന്തിപ്പുഴയില്‍ മന്ത്രി എകെ ബാലന്‍ നിര്‍വ്വഹിക്കും. വി.കെ ശ്രീകണ്ഠന്‍ എംപി,എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍,പികെ ശശി,മഞ്ഞളാംകുഴി അലി,കെവി വിജയദാസ്,പി ഉണ്ണി എന്നിവര്‍ പങ്കെടുക്കും. യുഎഇ എന്‍എംസി ഹെല്‍ത്ത് കെയര്‍ സിഇഒ പ്രശാന്ത് മങ്ങാട്ട് മുഖ്യാതിഥിയാകും. കഴിഞ്ഞ ദിവസം പയ്യനെടം സ്വദേശിയായ നാല് വയസ്സുള്ള കുട്ടിയുടെ മൂക്കില്‍ കുടുങ്ങിയ ചെറിയ സ്‌ക്രൂ ആണി ശസ്ത്രക്രിയയില്ലാതെ നീക്കം ചെയ്ത സംഭവം സിവിആര്‍ ഹെല്‍ത്ത് കെയറിന് അഭിമാനമാണെ ന്നും പ്രശസ്ത ഇഎന്‍ടി ഡോക്ടര്‍ അഭിലാഷ് അലക്‌സിന് അഭിനന്ദനം അര്‍ഹിക്കുന്നതായി സിവിആര്‍ ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ സി.വി.റിഷാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വര്‍ഷങ്ങളോളം പല ആശുപത്രിയിലും ചികിത്സ നടത്തിയ കുട്ടിക്ക് തുമ്മലും,ജലദോഷവും ശ്വാസംമുട്ടലും നിരന്തരം ഉണ്ടായിരുന്നു .മൂക്കിനകത്ത് സ്‌ക്രൂ ആണിയിരുന്ന് തുരുമ്പിക്കാന്‍ തുടങ്ങിയത് പരിശോധനയില്‍ കണ്ടെത്തി.ഫോള്‍ സിപ്പ് ഉപകരണം കൊണ്ട് അത് എടുത്ത് മാറ്റുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അസ്‌ക്കര്‍ അലി,മാനേജര്‍മാരായ പി സത്താര്‍ എം രജിത എന്നിവരും പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!