തച്ചനാട്ടുകര: ചെത്തല്ലൂരില്‍ നാറാണത്തുഭ്രാന്തന്‍കുന്ന് കേന്ദ്രീകരി ച്ച് ഇക്കോ ടൂറിസം പദ്ധതി തുടങ്ങണമെന്ന് സിപിഎം തച്ചനാട്ടുകര ലോക്കല്‍ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കുണ്ടൂര്‍ക്കു ന്ന് സഖാവ് എസ്ആര്‍ രാമകൃഷ്ണന്‍മാസ്റ്റര്‍ നഗറില്‍ (കവ്യാഞ്ജലി ഓഡിറ്റോറിയം) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സി രത്‌നകുമാര്‍, പിഎം ബിന്ദു, എംപി കാളിദാസന്‍, ഇ.എം നവാസ് എന്നിവരായിരുന്നു പ്രസീഡീയം.
കെ എം അമല്‍ജിത് രക്തസാക്ഷി പ്രമേയവും സഹീര്‍അലി അനു ശോചന പ്രമേയവും സെക്രട്ടറി എം ജയകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ ട്ടും അവതരിപ്പിച്ചു.ഏരിയാ കമ്മിറ്റി അംഗങ്ങളായ എം ഉണ്ണീന്‍, കെ എന്‍ സുശീല, എം വിനോദ്കുമാര്‍, എ ന്നിവര്‍ സംസാരിച്ചു.സി രത്‌ന കുമാര്‍സെക്രട്ടറിയായി 13 അംഗ ലോക്കല്‍കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.