തച്ചനാട്ടുകര:പാലോടില്‍ വന്‍ ലഹരി വേട്ട.കാറില്‍ കടത്താന്‍ ശ്രമി ച്ച 190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് തച്ചനാട്ടുകര പാലോട് സ്വദേ ശികളായ ഷിബു,അബ്ദുള്‍ സലിം എന്നിവരെ പ്രതിചേര്‍ത്തു കേസെ ടുത്തതായി എക്‌സൈസ് അറിയിച്ചു.

തൃശ്ശൂര്‍,മലപ്പുറം ഇന്റലിജന്‍സ് സംഘവും മണ്ണാര്‍ക്കാട് സര്‍ക്കിള്‍, റെയ്ഞ്ച് സംഘവും സംയുക്തായി നടത്തിയ പരിശോധനയിലാണ് പാലോടില്‍ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 5,എഫ് 658 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള സ്വിഫ്റ്റ് കാറില്‍ നിന്നും ക ഞ്ചാവ് കണ്ടെടുത്തത്.രണ്ടാഴ്ചക്കാലത്തോളമായി പ്രദേശത്ത് എക്‌ സൈസ് സംഘം നിരീക്ഷണം നടത്തി വരികയായിരുന്നു. കേസി ലുള്‍പ്പെട്ടവരുടെ വീടുകളില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ കണ്ടെ ടുത്തത്. പിടികൂടിയ ഹാഷിഷ് ഓയിലിന് ഏകദേശം 28 ലക്ഷം രൂപ യും കഞ്ചാവിന് 48 ലക്ഷത്തോളം രൂപയും വില കണക്കാക്കുന്നു.

ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് കരിങ്കല്ലത്താണി മേഖലയില്‍ നിന്നും കഞ്ചാവ് പിടികൂടുന്നത്.നവംബര്‍ ഒന്നിന് ഒഡീഷയില്‍ നി ന്നും ലോറിയില്‍ കേരളത്തിലേക്ക് കടത്തിയ 205 കിലോഗ്രാം ക ഞ്ചാവ് പെരിന്തല്‍മണ്ണ പൊലീസ് കരിങ്കല്ലത്താണിയില്‍ വെച്ച് പിടികൂടിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇരുനൂറ് കിലോയോ ളം കഞ്ചാവ് എക്‌സൈസും പിടികൂടിയിരിക്കുന്നത്.മണ്ണാര്‍ക്കാട് മേഖലയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും വലിയ കഞ്ചാവു വേട്ട യാണിത്.

മലപ്പുറം ഇന്റലിജന്‍സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മനോജ്കുമാര്‍ എസ്,അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷിജുമോന്‍,പ്രിവന്റീവ് ഓഫീസര്‍മാരായ ഷിബു കെഎസ്,ഷിബു ഒഎസ്,ലോനപ്പന്‍ കെ ജെ,മോഹനന്‍ പിജി,ബിജു പികെ സിവില്‍ എക്‌സൈസ് ഓഫീസ ര്‍മാരായ അഖില്‍,അരുണ്‍കുമാര്‍ കെഎസ്,അഫ്‌സല്‍ വി,മണ്ണാര്‍ ക്കാട് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ബാലഗോപാലന്‍ എസ്,പ്രിവന്റീവ് ഓഫീസര്‍മാരായ സന്തോഷ്‌കുമാര്‍ പി,രമേഷ് വിവി,മനോജ് കുമാര്‍ എന്‍,കൃഷ്ണദാസ് പികെ,ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ വി നോദ് എംപി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ് എസ്, പ്രസാദ് ടി പി,പിന്റു സിഎം,അബ്ദുള്‍ നവാസ്,വനിതാ സിവില്‍ എ ക്‌സൈസ് ഓഫീസര്‍ രേണുകാദേവി എന്‍ എന്നിവര്‍ പരിശോധന യില്‍ പങ്കെടുത്തു.എക്‌സൈസ് പാലക്കാട് അസി.കമ്മീഷണര്‍ എം രാഗേഷ്,മണ്ണാര്‍ക്കാട് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ബാലഗോപാല്‍ എന്നി വരുള്‍പ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!