മണ്ണാര്‍ക്കാട്:ഇന്ധനവില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ തിരിച്ചെടു ക്കുക, കേന്ദ്രസര്‍ക്കാരിന്റെ അമിത നികുതി അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മറ്റി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് കെസി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസി ഡന്റ് സുഭാഷ് ച്ന്ദ്രന്‍ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി അംഗം ഷാജ് മോഹന്‍,മുഹമ്മദ് ഷനൂബ്,സുഭാഷ് കാരാകുര്‍ശ്ശി,റഷീദ് തച്ചനാട്ടു കര എന്നിവര്‍ നേതൃത്വം നല്‍കി.ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ള പ്പാടം സ്വാഗതവും ട്രഷറര്‍ റംഷീക്ക് നന്ദിയും പറഞ്ഞു.