അലനല്ലൂര്‍:യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി ജയകൃഷ്ണന്‍ മാസ്റ്ററുടെ ഇരുപതാം ബലിദാന ദിനത്തോടനുബന്ധിച്ച് യുവമോര്‍ച്ച മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി എടത്തനാട്ടു കര കോട്ടപ്പള്ളയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ബിജെ പി ജില്ലാ വൈസ് പ്രസിഡന്റ് പി ഭാസി ഉദ്ഘാടനം ചെയ്തു. യുവമോര്‍ ച്ച ജില്ലാ വൈസ് പ്രസിഡന്റ് എ.പി അനീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി വേണുഗോപാല്‍, എ.പി. സുമേഷ്, മണ്ഡലം വൈസ് പ്രസിഡന്റ് സി.ഹരിദാസ്, പി.ഭാസ്‌ക രന്‍ വി.വിഷ്ണു,പി.ജിബു,അനീഷ്,പി.ബിജു എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി ചുണ്ടക്കുന്നില്‍ പുഷ്പാര്‍ച്ച നടത്തി. ബിജെപി ജില്ലാ സെക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി ഹരിദാസ്,പഞ്ചായത്ത് കമ്മിറ്റി ജന.സെക്രട്ടറി വി വിഷ്ണു,യുവമോര്‍ച്ച പഞ്ചായത്ത് ഇന്‍ചാര്‍ജ്ജ് അനീഷ്,കെ.രാജേഷ്,വിനയകൃഷ്ണന്‍,അജയന്‍,കെ.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.