അലനല്ലൂര്‍ : മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ഉപജില്ല വിഭജിച്ച് അലനല്ലൂര്‍ കേന്ദ്രീകരിച്ച് പുതിയ ഉപജില്ല രൂപീകരിക്കണമെന്ന് കെ.എസ്.ടി.എ അലനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡണ്ട് ടി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം.നാരായണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.എ.സുദര്‍ശന കുമാര്‍, പി.മുസ്തഫ, സി.പി.എം.ലോക്കല്‍ കമ്മറ്റി സെക്രട്ടറി ടോമി തോമസ്, പി.ഒ.കേശവന്‍, പി.വി.ജയപ്രകാശ്, പി.രാധാകൃഷ്ണന്‍ ,കെ ജെ .എബ്രഹാം, റോഷ്‌നി, കെ. സുമിത എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി എം.നാരായണന്‍ (പ്രസിഡണ്ട്) യാക്കൂബ് കാപ്പില്‍ ,ജലജ (വൈസ് പ്രസിഡണ്ട്മാര്‍) പി.വി.ജയപ്രകാശ് (സെക്രട്ടറി) പി.രാധാകൃഷ്ണന്‍, രഞ്ജിത് (ജോ. സെക്രട്ടറിമാര്‍) കെ.ജെ. എബ്രഹാം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.