കല്ലടിക്കോട്:സര്‍ഗ വിദ്യാലയം പരിപാടിയുടെ മൂന്നാം ഘട്ട പ്രവര്‍ ത്തനമായി കല്ലടിക്കോട് ജി.എല്‍.പി സ്‌കൂളില്‍ കുട്ട നെയ്ത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി. വിദ്യാര്‍ഥിനികളായ ദിയാ, സിയ എന്നീ കുട്ടികളുടെ മുത്തശ്ശനും മുത്തശ്ശിയുമായ മായന്‍, ചിന്ന മ്മാളു എന്നിവരാണ് കുട്ട നെയ്ത്ത് എന്ന പാരമ്പര്യ കുലത്തൊഴില്‍ കുട്ടികളെ പരിചയപ്പെടുത്തിയത്. സ്‌കൂള്‍ വരാന്തയില്‍ ചുറ്റുമിരുന്ന് കുട്ടികള്‍ കൊട്ട നെയ്യുന്നത് സാകൂതം വീക്ഷിച്ചു.ഓട, മുള, കൊറണ എന്നിവയാണ് പ്രധാനമായും കുട്ടനെയ്ത്തിന് ഉപയോഗിക്കുന്നത്. കൃഷി ധാരാളമായി ഉണ്ടായിരുന്ന കാലത്ത്് തങ്ങളുടെ ഉല്പന്നങ്ങള്‍ കൂടുതലായും ആളുകള്‍ ഉപയോഗിച്ചിരുന്നുവെന്നും ജീവിത രീതി മാറിയതും പ്ലാസറ്റിക് ഉല്‍പന്നങ്ങളുടെ കടന്നു വരവും പരമ്പാരാ ഗത ഈറ്റ ഉല്‍പന്നങ്ങളുടെ പ്രിയം കുറച്ചതായി അവര്‍ കുട്ടികളോട് വിശദീകരിച്ചുകുട്ട , വട്ടി , പരുമ്പ് , കുരുവട്ടി , മുറം , കുണ്ടു മുറം , പൂ പാത്രങ്ങള്‍ എന്നിവ ധാരാളമായി ആളുകള്‍ വാങ്ങിയിരുന്നു. ഇപ്പോ ള്‍ ഇതിനെല്ലാം ആവശ്യക്കാര്‍ കുറഞ്ഞതോടെ പലരും ഈ തൊഴില്‍ വിട്ട് മറ്റു ജോലികളിലേക്ക് തിരിഞ്ഞെന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ ത്തു. പ്രധാന അദ്ധ്യാപകന്‍ അബൂബക്കര്‍ സിദ്ദി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.