അലനല്ലൂര്‍:എംഎസ്എഫ് എടത്തനാട്ടുകര യത്തീംഖാന യൂണിറ്റ് പ്രതിഭ സംഗമം സംഘടിപ്പിച്ചു.യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ കലാ, കായിക, പ്രവര്‍ത്തിപരിചയമേളകളില്‍ സബ് ജില്ലാ, റവന്യു ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികവ് പുലര്‍ത്തിയ 40 ല്‍ അധികം പ്രതിഭകളെ അനുമോദിച്ചു. ഷിജാസ് പുളിക്കല്‍ അധ്യക്ഷത വഹി ച്ചു. കെ.പി ഉമര്‍ മാസ്റ്റര്‍ അവാര്‍ഡ് ദാനം നടത്തി.യൂത്ത് ലീഗ് മേഖല ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്ക്കോട്ടില്, സി.പി അബുട്ടി, കുഞ്ഞമ്മു മാസ്റ്റര്‍, വടക്കന്‍ അബു, ടി.പി അബ്ദുല്‍ ഖാദര്‍, ടി.പി മന്‍സൂര്‍, ഉണ്ണീന്‍ വാപ്പു, പി.അബൂബക്കര്‍, ടി.കെ മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് എം.കെ യഹ്ക്കൂബ്, സി.പി ഷരീഫ്, പി.ഫവാസ്, ഷബീബ് എന്നിവര്‍ സംസാരിച്ചു.