മുണ്ടൂര്‍:തൊഴിലുറപ്പ് ബജറ്റ് വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്‌കെടിയു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേരള സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ ഷന്‍ അര്‍ഹരുടെ കൈയില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറ പ്പാക്കാന്‍ നടപ്പാക്കുന്ന മസ്റ്ററിങ്ങ് തകര്‍ക്കാനുള്ള ഗൂഢാലോചന തിരിച്ചറിയണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. പൊതു സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. മോദി സര്‍ക്കാരിന്റെ വികലമായ സാമ്പ ത്തിക നയം ജനജീവിതം ദുസ്സഹമാക്കിയതായി അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടിഎന്‍ കണ്ടമുത്തന്‍ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍,ആര്‍ ചിന്നക്കുട്ടന്‍,വി ലക്ഷ്മണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍:ടിഎന്‍ കണ്ട മുത്തന്‍ (പ്രസി.)ആര്‍ ചിന്നക്കുട്ടന്‍ (സെക്ര)വികെ ജയപ്രകാശ്,എംടി ജയപ്രകാശ്, വി ചെന്താമരാക്ഷന്‍,വികെ ചന്ദ്രന്‍,കെ കോമളകുമാരി (ജോ.സെക്ര),പി മമ്മിക്കുട്ടി (ട്രഷ.)