പാലക്കാട്:യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെടി ജയ കൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനമായ ഡിസംബര്‍ ഒന്നിന് യുവമോ ര്‍ച്ചയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യുവജന റാലിയും പൊതുസമ്മേളനവും നടക്കുമെന്ന് ജില്ലാ പ്രസി ഡന്റ് ഇ പി നന്ദകുമാര്‍ അറിയിച്ചു.രാവിലെ ഏഴ് യൂണിറ്റ് കേന്ദ്ര ങ്ങളില്‍ പുഷ്പാര്‍ച്ചന നടക്കും. കൂറ്റനാട്, പട്ടാമ്പി, വാണിയംകുളം, കടമ്പഴിപ്പുറം,കേരളശ്ശേരി,അലനല്ലൂര്‍,മരുതറോഡ്,മാത്തൂര്‍,നല്ലേപ്പിള്ളി,കൊടുവായൂര്‍,ചിറ്റിലഞ്ചേരി,തോലനൂര്‍ തുടങ്ങിയ കേന്ദ്രങ്ങ ളില്‍ ബിജെപി,യുവമോര്‍ച്ച സംസ്ഥാന ജില്ല നേതാക്കള്‍ പങ്കെടുത്ത് സംസാരിക്കും.