തെങ്കര:നാടിന് ഉത്സവച്ചന്തം പകര്‍ന്ന് തെങ്കര വാളാക്കര മൂത്താര് കാവില്‍ പൂരം ആഘോഷിച്ചു.വ്യാഴാഴ്ച വൈകീട്ട് വിവിധ ദേശങ്ങൡ നിന്നുള്ള ദേശവേലകളുടെ വരവ് ആരംഭിച്ചു.ഉച്ചയ്ക്ക് ശിങ്കാരിമേള ത്തിന്റെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ മൂത്താര് കാവില്‍ നിന്നും ആരംഭിച്ച ദേവസ്വം വേല കാഞ്ഞിരവള്ളി ക്ഷേത്ര ത്തില്‍ നിന്നും ആരംഭിച്ച പടിഞ്ഞാറന്‍ വേല മെഴുകുംപാറ മല്ലീ ശ്വര സന്നിധിയില്‍ നിന്നാരംഭിച്ച കിഴക്കന്‍വേല മുനീശ്വര ക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച കിഴക്കന്‍ വേല എന്നിവയ്ക്ക് വഴി നീളെ പുരക്കമ്പക്കാര്‍ ആവേശം പകര്‍ന്നു. വൈകീട്ട് 14 ആനകള്‍ ക്ഷേത്രമുറ്റത്തെത്തി സംഗമിച്ചു.ക്ഷേത്ര പ്രദക്ഷിണവുമുണ്ടാ യി. രാത്രി തായമ്പക,അത്താഴപൂജ,ചുറ്റുവിളക്ക് എന്നിവയക്ക് ശേഷം തട്ടകത്തിലെ പ്രവാസികളുടെ നാടന്‍പാട്ടും അരങ്ങേറി. പുലര്‍ച്ചെ താലമെടുപ്പും പരിവാര പൂജയുമുണ്ടായി. വെള്ളിയാഴ്ച രാവിലെ 10ന് ചെകിടിക്കുളത്തില്‍ മഞ്ഞനീരാട്ടും നടന്നു. ഉച്ചപൂജയക്ക് ശേഷം 11ന് പൊങ്കാല നിവേദ്യവും 12ന് ഉത്സവത്തിന് കൊടിയിറക്കലും നടന്നു.