കരിങ്കല്ലത്താണി :കുട്ടികള്‍ക്ക്് നേരെ വര്‍ധിച്ച് വരുന്ന കുറ്റകൃത്യ ങ്ങള്‍ തടയുക,സുരക്ഷിതത്വമേകുക എന്നിവ ലക്ഷ്യമാക്കി കേരള പോലീസ് നടത്തുന്ന കുഞ്ഞേ നിനക്കായ് പോക്‌സോ ബോധവല്‍ ക്കരണ കാമ്പയനിന്റെ ഭാഗമായി നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വീഡിയോ പ്രദര്‍ശനം നടത്തി. കരിങ്കല്ലത്താണി,കൊട
ക്കാട്,ആര്യമ്പാവ്,അലനല്ലൂര്‍,എടത്തനാട്ടുകര, ഉണ്ണ്യാല്‍ എന്നി വടങ്ങളിലായിരുന്നു വീഡിയോ പ്രദര്‍ശനം.ചെറുപ്പം മുതല്‍ കുഞ്ഞു ങ്ങളെ ശ്രദ്ധിച്ചും ലാളനയോടെയും വളര്‍ത്തണം.സ്‌കൂളിലേക്ക വിടുമ്പോള്‍ മാതാപിതാക്കള്‍ ഉപദേശങ്ങള്‍ നല്‍കുകയും തിരിച്ച് വരുമ്പോള്‍ അന്ന് നടന്ന കാര്യങ്ങള്‍ വിശദമായി സ്‌നേഹത്തോടെ ചോദിച്ച് മനസ്സിലാക്കണം.അതനുസരിച്ച് ഉപദേശങ്ങള്‍ നല്‍കണം. കുട്ടിയെ കൂടുതല്‍ സമയം തനിയെ ഇരുത്തരുത്,കൂടുതല്‍ സമയം അവര്‍ക്കൊപ്പം ചിലവഴിക്കണം.സ്‌കൂള്‍ വീട്ട് വീട്ടില്‍ വരുമ്പോള്‍ അവരുടെ ബാഗില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ എന്തെങ്കി ലും സാധനങ്ങള്‍ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കണം.സാധാരണ സമയത്തിന് ശേഷവും വൈകി വരുകയാണെങ്കില്‍ അതിന്റെ കാരണം വിശദമായ ലാളനയോടെ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം തുടങ്ങിയ കാര്യങ്ങളാണ് വീഡിയോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. നാട്ടുകല്‍ എസ്‌ഐ ശിവശങ്കരന്‍, എഎസ്‌ ഐ ഗ്ലാഡിന്‍,എസ് സി പി ഒമാരായ സുജിമോന്‍, കാദര്‍പാഷ, പ്രശാന്ത്,രാമദാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!