പാലക്കാട്:സംസ്ഥാനത്തെ എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലെ തൊഴിലാ ളികളുടെ കൂലി ഏകീകരിക്കുന്നതു സംബന്ധിച്ചും കയറ്റിറക്കു മായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങള്‍ പരിശോധിക്കുന്ന തിനുമായി ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ കണ്‍വീനറായും രൂപീകരിച്ച സമിതി ലേബര്‍ കമ്മീഷണറേറ്റില്‍ യോഗം ചേര്‍ന്നു.കൂലി ഏകീകരണം സംബന്ധിച്ച് വിവിധ ട്രേഡ് യൂണിയനുകളില്‍നിന്നും ഡിസംബര്‍ 16നുള്ളില്‍ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സമിതി അംഗങ്ങളു ടേയും എന്‍.എഫ്.എസ്.എ. ഗോഡൗണുകളിലെ തൊഴിലാളി യൂണി യനുകളുടെ പ്രതിനിധികള്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാരുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന യോഗം ഡിസംബര്‍ 12ന് ലേബര്‍ കമ്മീഷണറേറ്റില്‍ ലേബര്‍ കമ്മീഷണറുടെ അധ്യക്ഷത യില്‍ ചേരുന്നതിനും തീരുമാനമായി. യോഗത്തില്‍ ലേബര്‍ കമ്മീഷണര്‍ സി.വി. സജന്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ തേജ് ലോഹിത് റെഡ്ഡി, എന്‍.എഫ്. എസ്.എ. ഗോഡൗണുകളിലെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികള്‍ മുതലായവര്‍ പങ്കെടുത്തു.