കോട്ടോപ്പാടം: ദേശീയ അധ്യാപകദിനത്തില്‍ ആര്യമ്പാവ് പ്രദേശ ത്തെ വിദ്യാലയങ്ങളില്‍ നാലു പതിറ്റാണ്ടുകളിലായി വിദ്യഭ്യാസം പകര്‍ന്നു നല്‍കിയ സി.മുഹമ്മദ് മാസ്റ്റര്‍, കെ.കുഞ്ഞിരുമ്മടീച്ചര്‍, പി. സൗദാമിനി ടീച്ചര്‍ എന്നിവരെ ആര്യമ്പാവ് വാര്‍ഡ് വികസന സമിതി ആദരിച്ചു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീ ന ഉപഹാര സമര്‍പ്പണവും ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി പൊന്നാടയും അണിയിച്ചു. ഗ്രാമ പഞ്ചായ ത്ത്മുന്‍മെമ്പര്‍ കാസിം കുന്നത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചാ യത്ത് മുന്‍മെമ്പര്‍മാരായ വാസു വളവന്‍ഞ്ചിറ, റജീന കുറ്റിക്കാട്ടില്‍, വികസന സമിതി അംഗങ്ങളായ ജി. ചന്ദ്രശേഖരപിള്ള, കെ.സുജാത, നൗഷാദ്.പി, കെ.രാധ ടീച്ചര്‍, വി.സുബൈദ ടീച്ചര്‍, സുമിത്ര.വി, ബഷീര്‍.എന്‍.പി, വി.സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!