പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത അധ്യാപക സ മിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഡിഇ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ബാല ഗോ പാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ചെയര്‍മാന്‍ ഷാജി.എസ് തെക്കേതില്‍ അധ്യക്ഷനായി.സംസ്ഥാന കണ്‍വീനര്‍ കരീം പടുകുണ്ടില്‍ മുഖ്യപ്ര ഭാഷണം നടത്തി. കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.സൈനുല്‍ ആബിദീന്‍, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, വിവിധ സംഘടനകളുടെ ജില്ലാ ഭാര വാഹികളായ വി. രാജീവ്,രണ്‍ധീര്‍ മോഹന്‍ദാസ്, എം.ശ്രീജിത്ത്, നാസര്‍ തേളത്ത്,കെ.എം.അബ്ദുല്‍ ഹക്കീം,വി. മോഹന്‍ദാസ്, ബി. ബബിത തുടങ്ങിയവര്‍ സംസാരിച്ചു.
തസ്തിക നിര്‍ണയം നടത്തി അധ്യാപക നിയമനങ്ങള്‍ അംഗീകരി ക്കുക,മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകര ണങ്ങള്‍ സര്‍ക്കാര്‍ തന്നെ വിതരണം ചെയ്യുക,ഓണ്‍ലൈന്‍ ക്ലാസ്സു കളുടെ പശ്ചാത്തലത്തില്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുക,സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാ ധ്യാപകരെ അടിയന്തിരമായി നിയമിക്കുക,ഹയര്‍സെക്കന്ററി അധ്യാപക പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക,എല്ലാ അധ്യാ പക നിയമനങ്ങള്‍ക്കും മുന്‍കാല പ്രാബല്യം അനുവദിക്കുക തുട ങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.ജില്ലാ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട് സ്വാഗതവും ട്രഷറര്‍ പി.ഭാസ്‌കരന്‍ നന്ദിയും പറഞ്ഞു.