മണ്ണാര്‍ക്കാട്: അരിലോഡുമായി വരികയായിരുന്ന ലോറി മണ്ണാര്‍ ക്കാട് നൊട്ടമല വളവില്‍ നിന്നും നിയന്ത്രണം വിട്ട് താഴെക്ക് പതിച്ച് ഡ്രൈവര്‍ക്കും സഹായിക്കും പരിക്കേറ്റു.മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വ ദേശി നടുകാട്ടില്‍ ബാലകൃഷ്ണന്‍ (50),കോടതിപ്പടി കൊട്ടുകാട്ടില്‍ സുബൈര്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരേയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലേക്ക് മാറ്റി.ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് സപ്ലൈകോ ഗോഡൗണിലേക്ക് അരിയുമായി വരികയായിരുന്നു ലോറി.

ഒന്നാം വളവില്‍ നിന്നും ഇരുപതടിയോളം താഴ്ചയിലേക്കാണ് ലോറി പതിച്ചത്.വീഴ്ചയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശത്തെ ഇരു ടയറുകളും തെറിച്ച് പോയി.അരിച്ചാക്കുകളും ചിതറി വീണു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!