അഗളി: ഷോളയൂര്‍ മിനര്‍വയില്‍ കുടിവെള്ളത്തിന് ഉപയോഗിച്ചിരു ന്ന കുളം മലിനപ്പെടുത്തിയതായി പരാതി.നാല്‍പ്പതോളം കുടുംബ ങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കുളമാണിത്.നാപ്കിനു കള്‍,ഡയപ്പറുകള്‍ എന്നിവ അടങ്ങിയ ചാക്കുകളാണ് നിക്ഷേപിച്ചി രിക്കുന്നത്.ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.നടപടി ആവശ്യപ്പെട്ട് വാര്‍ഡ് അംഗം രാധാ കൃഷ്ണന്‍,ബ്ലോക്ക് അംഗം സിനി മനോജ് എന്നിവര്‍ ചേര്‍ന്ന് ഷോളയൂര്‍ സിഐക്ക് പരാ തി നല്കി.
മലിനമായ കുളം ആരോഗ്യപ്രവര്‍ത്തകരുടെ നേതൃ ത്വത്തില്‍ ക്ലോറിനേഷന്‍ നടത്തി.ഷോളയൂര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എസ്എസ് കാളിസ്വാമി,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലാലു, രവി,ബ്ലോക്ക് പഞ്ചായത്ത് അംഗം സിനി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇന്ന് തൊഴിലുറപ്പ് ജോലി ക്കാരെ വെച്ച് പ്രദേശം വൃത്തിയാക്കും. മുന്നറിയിപ്പ് ബോര്‍ഡും സ്ഥാ പിക്കും.