മണ്ണാര്‍ക്കാട്: വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണ സംരക്ഷണ പ്രവ ര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാറില്‍ വിഷയാ വതാരകനായി മണ്ണാര്‍ക്കാട്ടുകാരനും.എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹൈസ്‌ക്കൂള്‍ അധ്യാപകന്‍ അച്യുതനാണ് കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നത്. അടുത്ത മാസം 7 ,8 തിയ്യതി ക ളില്‍ ബാംഗ്‌ളൂരിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സെമി നാര്‍ നടക്കുന്നത്.ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസത്തെപ്പറ്റി പുതിയ കാഴ്ചപ്പാടുകള്‍ വികസിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ ഗവേഷണ പ്രവര്‍ത്തനങ്ങളെ പഠന വിധേയമാക്കുന്ന തിനുമാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഈ രംഗത്ത് പ്രവര്‍ത്തി ക്കുന്ന പ്രമുഖര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും.
ഭിന്ന ശേഷി സൗഹൃദ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിനും പ്രത്യേക മായി പരിചരണം ആവശ്യമുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെ യും പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും,പഠന സൗകര്യങ്ങള്‍ കൂടു തല്‍ വിപുലപ്പെടുത്തുന്നതിനും വിദഗ്ധര്‍ക്ക് മുമ്പാകെ പ്രത്യേക നിര്‍ ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുക്കുന്ന അച്യുതന്‍ മാസ്റ്റര്‍ പനച്ചിക്കുത്ത് പറഞ്ഞു.ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ രംഗത്ത് സജീവ മായി പ്രവര്‍ത്തിക്കുന്ന അച്യുതന്‍ എടത്തനാട്ടുകര ചളവ സ്വദേ ശിയാണ്. വോയ്സ് ഓഫ് ഡിസേ ബിള്‍ഡ് എന്ന ഭിന്ന ശേഷി സംഘട നയുടെ സംസ്ഥാന ട്രഷററുമാണ് ഇദ്ദേഹം.ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഗീതാകുമാരിയാണ് ഭാര്യ.