പാലക്കാട്:ഗവ. മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങ ള്‍ ഡിസംബര്‍ 31 നകം പൂര്‍ത്തീകരിക്കാന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ- പിന്നാക്ക ക്ഷേമ- ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്‍ ബന്ധ പ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശിച്ച ശേഷം നടന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. ഓരോ 15 ദിവ സത്തിലും പ്രവര്‍ത്തന പുരോഗതി ചര്‍ച്ച ചെയ്യുകയും എല്ലാ മാസ വും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്ന് മന്ത്രി യോഗ ത്തില്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാ ക്കാന്‍ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തില്‍ സാ ങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതത് സമയത്ത് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ജില്ലാ കലക്ടറും സ്‌പെഷല്‍ ഓഫിസറും കൃത്യമായ രീതിയില്‍ ഇടപെടുന്നുണ്ടെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്‌നങ്ങള്‍ കൃത്യ സമയത്ത് പരിഹരിക്കാനുള്ള ഇടപെടലു കള്‍ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
ആവശ്യമായ എല്ലാ സഹകരണവും സംസ്ഥാന സര്‍ക്കാരില്‍ നിന്നു ണ്ടാകും. 2014 ല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തന്നെ പൂര്‍ണ്ണത യില്‍ എത്തിക്കേണ്ടതുണ്ട്.ഇതുമായി ബന്ധപ്പെട്ട് ഉന്നത തലയോഗം ഉടന്‍ ചേരുമെന്നും ഓരോ സെക്ടറിലും ചെയ്യേണ്ട കാര്യങ്ങളും ഇവ വൈകുന്ന സാഹചര്യവും കണ്ടെത്തി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി, അസി. കലക്ടര്‍ അശ്വതി ശ്രീനിവാസ്, ഡി.എം.ഒ ഡോ. കെ. പി റീത്ത, മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ.പത്മനാഭന്‍ ,പി. ഡബ്ല്യൂ. ഡി, കെ.എസ്.ഇ.ബി, ദേശീയപാത അതോറിറ്റി ഉദ്യോഗ സ്ഥര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുത്തു.