മണ്ണാര്‍ക്കാട്: പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മൈക്രോ കണ്ടെയ്ന്റ് മെന്റ് സോണുകളായ നാലു വാര്‍ഡുകളും അടച്ചു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കാളയംകോട്,തെങ്കര പ ഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ ആനമൂളി,കോട്ടോപ്പാടം പഞ്ചായ ത്തിലെ ഒന്നാം വാര്‍ഡായ കാപ്പുപറമ്പ്,മണ്ണാര്‍ക്കാട് നഗരസഭയിലെ 18-ാം വാര്‍ഡായ നമ്പിയംപടി എന്നിവടങ്ങളാണ് അടച്ചിട്ടത്. ഐ എജി മണ്ണാര്‍ക്കാട് താലൂക്ക് പ്രവര്‍ത്തകരുടെ സഹായത്തോടെയാ യിരുന്നു പോലീസ് നടപടി.
തീവ്രബാധിത പ്രദേശങ്ങള്‍ അതിര്‍ത്തി തിരിക്കുന്നതിന് വേണ്ട നട പടികള്‍ പോലീസ്,തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികള്‍ എന്നിവര്‍ സംയുക്തമായി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടി രുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.കോവിഡ് സ്ഥിരീ കരണ നിരക്കിന്റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ കാഞ്ഞിര പ്പുഴ,കോട്ടോപ്പാടം,തെങ്കര പഞ്ചായത്തുകള്‍ ഡി കാറ്റഗറിയിലും മണ്ണാര്‍ക്കാട് നഗരസഭ സി കാറ്റഗറിയിലുമാണ്.ഇവിടങ്ങൡ ടിപി ആര്‍ അനുസരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കു ന്നുണ്ട്.എന്നാല്‍ ഈ പഞ്ചായത്തുകളില്‍ തീവ്രബാധിത പ്രദേശങ്ങ ളായി കണക്കാക്കിയിട്ടുള്ള വാര്‍ഡുകളില്‍ കടുത്ത നിയന്ത്രണ ങ്ങളാണ് ഉള്ളത്.ഇവിടങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ഏഴ് വരെ ഹോം ഡെലിവറിയായി മാത്രമായാണ് തുറന്ന് പ്രവര്‍ത്തിക്കാനാകു ക. മരുന്നുകള്‍ ഭക്ഷണ സാധനങ്ങള്‍ എന്നിവര എത്തിച്ച് നല്‍കുന്നതിന് ആര്‍ആര്‍ടിമാര്‍,വളണ്ടിയര്‍മാര്‍ എന്നിവരുടെ സേവനമാണ് ഉറപ്പാക്കുന്നത്.അനാവശ്യമായ യാത്രകള്‍ കര്‍ശനമായി നിരോധി ച്ചിട്ടുണ്ട്.ഇതിനായാണ് അതിര്‍ത്തികള്‍ അടച്ചിടുന്നത്.അതേ സമയം അത്യാവശ്യ ഘട്ടങ്ങളില്‍ സെല്‍ഫ് ഡിക്ലറേഷന്‍ കൈവശമുണ്ടായി രിക്കണം.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകള്‍ പ്രകാരം നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും ഈ പ്രദേശത്ത് ബാധകമാണ്.
അടച്ചിടല്‍ പ്രവൃത്തിക്ക് മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ജസ്റ്റിന്‍ നേതൃത്വം നല്‍കി.ഐഎജി കണ്‍വീനര്‍ അസ്ലം അച്ചു, പ്രവര്‍ത്ത കരായ സവാദ്,നസീര്‍, അജ്‌നാസ്,ഹമീദ് ,ബിന്‍സണ്‍, കുഞ്ഞയ മ്മു,സല്‍സബീല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടിപ്പര്‍ വിട്ടു നല്‍കിയ അന്‍സര്‍ വെള്ളപ്പാടം എന്നിവര്‍ പങ്കെടുത്തു.