പാലക്കാട്: ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മവാര്‍ഷികത്തോ ടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രൊബേഷന്‍ വാരാചരണം ജില്ലാതല ഉദ്ഘാടനം സായൂജ്യം റെസിഡന്‍സിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍.കെ.ഭാസ്‌കര്‍ നിര്‍വഹിച്ചു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ നാല് വരെയാണ് പ്രൊബേഷന്‍ വാരാചരണം നടക്കുക. ഇതിന്റെ ഭാഗമായി ജില്ലയിലുടനീളം ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി സാഹചര്യത്താല്‍ കുറ്റവാളിയാകേണ്ടി വരുമ്പോള്‍ അവർക്ക് തിരുത്തലുകളിലൂടെ മുന്നോട്ടു പോകുന്നതിനുള്ള സംവിധാനം സമൂഹവും നിയമസംവിധാനവും ചെയ്യേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രൊബേഷന്‍ ഓഫ് ഒഫന്റേഴ്സ് ആക്ട് പ്രകാരമുള്ള തെറ്റ് തിരുത്തലുകൾ പലപ്പോഴും ജയിലുകളേക്കാളേറെ പ്രയോജനം ചെയ്യാറുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് അനില്‍.കെ.ഭാസ്‌കര്‍ പറഞ്ഞു. സാമൂഹത്തിലെ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും താഴേക്കിടയിലുള്ളവരുമായ മനുഷ്യരോടൊപ്പം നിന്ന് നിയമത്തെ വ്യാഖ്യാനിച്ച ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ മനുഷ്യസ്നേഹത്തില്‍ അടിയുറപ്പിച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ശിക്ഷ ലഭിക്കുന്നത് കുറ്റമാണെങ്കില്‍ പോലും കേസിന്റെ പ്രകൃതം, കുറ്റവാളിയുടെ സ്വഭാവം, പൂര്‍വ്വ ചരിത്രം എന്നിവ കണക്കിലെടുത്ത് ജയില്‍ശിക്ഷ മാറ്റിവെക്കുന്ന സംവിധാനമാണ് പ്രൊബേഷന്‍. കുറ്റവാളിക്ക് സമൂഹത്തില്‍ തന്നെ ജീവിക്കാനുള്ള അവസരം നല്‍കുകയും മനപരിവര്‍ത്തനത്തിനും സാമൂഹിക പുനരധിവാസത്തിനുമുള്ള അവസരം സൃഷ്ടിക്കുകയുമാണ് പ്രൊബേഷന്‍ സംവിധാനത്തിന്റെ ലക്ഷ്യം. പ്രൊബേഷന്‍ സംവിധാനം ആധുനികവത്ക്കരിച്ച് ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് നേര്‍വഴി.
പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.തുഷാര്‍ അധ്യക്ഷനായി. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.ആനന്ദന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി.മീര, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.എസ്.ലൈജു, പ്രൊബേഷന്‍ ഓഫീസര്‍ ഗ്രേഡ് 2 സജിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രൊബേഷന്‍ ആക്ടുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പ്രേംനാഥ്, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ കെ.ആനന്ദന്‍, ജിഷ്ണു.കെ.മാധവ് എന്നിവര്‍ ക്ലാസെടുത്തു.
[18:48, 11/20/2019] +91 98460 63499: റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം
രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം നല്‍കി തൊഴിലും നൈപുണ്യവും വകുപ്പിനു കീഴിലുള്ള നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
01-01-1999 മുതല്‍ 20-11-2019 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ രജിസ്‌ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 2020 ജനുവരി 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.
1998 ജനുവരി ഒന്നു മുതല്‍ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്നവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 2018 ഒക്‌ടോബര്‍ 31 വരെ സമയം നല്‍കിയിരുന്നു. ഇതിനുശേഷവും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരവധി അപേക്ഷകള്‍ ഗവണ്‍മെന്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത് കണക്കിലെടുത്താണ് വീണ്ടും അവസരം നല്‍കുന്നത്.