പാലക്കാട്:ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.പീഡിയാട്രിഷ്യന്‍ തസ്തികയിലേക്ക് എം.ബി.ബി.എസും ശിശുരോഗ വിഭാഗത്തില്‍ പി.ജിയോ ഡിപ്ലോമയോ ആണ് യോഗ്യത. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസും സൈക്യാട്രി യില്‍ പി.ജിയോ ഡിപ്ലോമയോ ആണ് യോഗ്യത. ഡോക്ടര്‍ തസ്തിക യ്ക്ക് എം.ബി.ബി.എസ് ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ തസ്തികകള്‍ക്ക് ടി.സി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.പ്രീ- ഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് അല്ലെങ്കില്‍ പ്ലസ് ടു ബയോളജിക്ക് 50 ശതമാനം മാര്‍ക്കും സര്‍ക്കാര്‍ അംഗീകൃത മെഡി ക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ബിരുദമോ (ബി.എസ്.സി എം.എല്‍.ടി) അല്ലെങ്കില്‍ ഡയറക്ട്റേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂ ക്കേഷന്റെ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ ഡിപ്ലോ മയോ (ഡി.എം.എല്‍.ടി) ഉള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷിക്കാം.ടി.ബി ഹെല്‍ത്ത് വിസിറ്റര്‍ തസ്തികയ്ക്ക് ബിരുദം അല്ലെങ്കില്‍ പ്ലസ് ടുവും മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍/ ലേഡി ഹെല്‍ത്ത് വിസിറ്റര്‍/ എം.എന്‍.എം/ ഹെല്‍ത്ത് വര്‍ക്കര്‍ ആയുള്ള പ്രവൃത്തി പരിചയം. കൂടാതെ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ കൗണ്‍സിലിങ്ങില്‍ ഫയര്‍ കോഴ്സ് പാസ്സായവര്‍ക്കും അംഗീകൃത ടി.ബി ഹെല്‍ത്ത് കോഴ്സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാനാവും. അംഗീകൃത മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍/ സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സ് വിജയിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും.ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഫിസിയോതെറാപ്പി യില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിച യവും ഉളളവര്‍ക്ക് അപേക്ഷിക്കാം.സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍ വൈസര്‍ തസ്തികയ്ക്ക് ബിരുദം അല്ലെങ്കില്‍ സാനിട്ടറി ഇന്‍സ്പെക്ടര്‍ കോഴ്സും കമ്പ്യൂട്ടര്‍ ഓപ്പറേഷന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സും പൂര്‍ത്തിയാ ക്കിയവര്‍ക്ക് അപേക്ഷിക്കാം.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് (അട്ടപ്പാടി/ ട്രൈബല്‍ മേഖല), ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് 18 മാസത്തില്‍ കുറയാത്ത ഓക്സിലറി മിഡൈ്വ ഫറി കോഴ്സ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പീഡിയാട്രിഷ്യന്‍, സൈക്യാട്രിസ്റ്റ്, ഡോക്ടര്‍ തസ്തികയ്ക്ക് 2019 നവംബര്‍ ഒന്നിന് 65 വയസ്സും മറ്റുള്ളവയ്ക്ക് 40 വയസ്സും കവിയരുത്. താല്‍പര്യമുളളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 26 ന് രാവിലെ 9.30 ന് എന്‍.എച്ച്.എം. ജില്ലാ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. വിശദ വിവരം www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2504695.