മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന കേരളോത്സവത്തില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. പുതുപരിയാരം, അകത്തേത്തറ ഗ്രാമപഞ്ചായത്തുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ 14 മുതല്‍ 40 വയസു വരെയുള്ളവര്‍ക്കായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്. അതലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങള്‍ മുട്ടികുളങ്ങര കെ എ പി ക്യാമ്പിലും റെയില്‍വേ ഇന്‍സ്റ്റ്യൂട്ടിലും കലാമത്സരങ്ങള്‍ മരുതറോഡ് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമായാണ് നടന്നത്.

ആറു പഞ്ചായത്തുകളില്‍ നിന്നുള്ള 800 ലധികം പേരാണ് ബ്ലോക്ക്തല മത്സരത്തില്‍ പങ്കെടുത്തത്. വോളിബോള്‍, കബഡി, വടംവലി മത്സരങ്ങളില്‍ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് ചാമ്പ്യന്‍മാരായി. ക്രിക്കറ്റില്‍ കൊടുമ്പും ഫുട്‌ബോളില്‍ പുതുപ്പരിയാരവും വിജയികളായി. ഷട്ടില്‍ സിംഗിള്‍സില്‍ അകത്തേത്തറയും, ഡബിള്‍സില്‍ പുതുപരിയാരവും ഒന്നാമതെത്തി.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന സമാപന സമ്മേളനവും സമ്മാനവിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ഷൈജ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സി. ഉദയകുമാര്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ന്മാരായ പി.പി രാധാരമണി, ഹരിലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ. ജഫഹര്‍, ഹരിദാസ്, സുബ്രഹ്മണ്യന്‍ സെക്രട്ടറി ടി. ഉമ്മര്‍ കൊങ്ങത്ത്, സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!