മണ്ണാര്‍ക്കാട് : കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനു വദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് ജില്ലയി ല്‍ നിയോജകമണ്ഡലം തലങ്ങളില്‍ വ്യാപാരി ഐക്യ സമരം’ നടത്തി.
കള്ള് ഷാപ്പുകള്‍ക്കും ലോട്ടറി കടകള്‍ക്കും പ്രവര്‍ത്താനാനുമതി നല്‍കിയ സര്‍ക്കാര്‍ സംസ്ഥാനത്തെ വ്യാപാരികളോട് കാണിക്കുന്ന ത് കടുത്ത അനീതിയാണ്. ആഴ്ചയില്‍ മൂന്നുദിവസം മാത്രം കടകള്‍ തുറക്കുമ്പോള്‍ തിരക്ക് കൂടുമെന്നും എല്ലാ ദിവസവും കട തുറന്നാ ല്‍ ഈ തിരക്ക് കുറക്കാന്‍ കഴിയുമെന്നും ഐ എം എ ഉള്‍പ്പടെ വിദ ഗ്ദര്‍ അഭിപ്രായപ്പെടുമ്പോള്‍ വ്യാപാരികളെ മാത്രം മാറ്റി നിര്‍ത്തുന്ന സര്‍ക്കാര്‍ പാവപെട്ട വ്യാപാരികളെ കോവിഡ് വ്യാപനക്കാരായി ചിത്രീകരിക്കുകയാണ്. ലോണ്‍ എടുത്തും കെട്ടു താലി പണയം വെച്ചും കച്ചവട മേഖലയില്‍ ഇറങ്ങിയ വ്യാപാരികളുടെ ദുരിതം കണ്ടറിയാനും പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടാണ് യൂത്ത് ലീഗ് സമരം നടത്തിയത്.
മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്റ്റാന്റ് പരിസരത്തു വെച്ചു നടന്ന വ്യാപാരി ഐക്യ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി അധ്യക്ഷത വഹിച്ചു.വ്യാപാരി നേതാക്കളായബാസിത്ത് മുസ്ലിം, ഷമീര്‍ യൂണിയന്‍, ഷബാസ് യൂസഫ്, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് വെള്ളപ്പാ ടം, മണ്ഡലം ജന. സെക്രട്ടറി മുനീര്‍ താളിയില്‍, ട്രഷറര്‍ ഷറഫുദീന്‍ ചങ്ങലീരി, ഭാരവാഹികളായ ടി.പി മന്‍സൂര്‍, ജിഷാര്‍ ബാബു, മുജീ ബ് റഹ്മാന്‍.സി, സക്കീര്‍ മുല്ലക്കല്‍, സൈനുദ്ധീന്‍ കൈതച്ചിറ, സമദ് പൂവ്വക്കോടന്‍, അഫ്‌സല്‍ സി.കെ, ഹാരിസ് കോല്‍പ്പാടം,ഷജീര്‍ ചങ്ങലിരി,സാദിഖ് നസീമുദ്ധീന്‍,നൗഷാദ് പടിഞ്ഞാറ്റി എന്നിവര്‍ സംസാരിച്ചു.