ഷോളയൂര്‍: കേരള -തമിഴ്‌നാട് അതിര്‍ത്തിയായ ആനക്കട്ടി വന മേ ഖലയില്‍ കാട്ടാന ആന്ത്രാക്‌സ് ബാധിച്ച് ചരിഞ്ഞ സാഹചര്യ ത്തി ല്‍ മേഖലയില്‍ മൃഗസംരക്ഷണ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് കുത്തി വെപ്പ് എടുത്തു. നിലവില്‍ 62 പശുക്കള്‍, 87 ആടുകള്‍ എന്നിവയ്ക്കാ ണ് കുത്തിവെപ്പ് എടുത്തത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗ മായി ഈ മേഖല യില്‍ ഫ്‌ലൈ റിപ്പല്ലന്റ് സ്‌പ്രേ ചെയ്ത് മൃഗങ്ങളെ അണുവിമുക്തമാ ക്കുകയും ജനങ്ങള്‍ക്ക് ബോധവത്ക്കരണ ക്ലാസ് നല്‍കുകയും ചെയ്തു.
മൂന്നാഴ്ചയോളം കന്നുകാലികളെ കാട്ടിലേക്ക് മേയാന്‍ വിടുന്നത് നിര്‍ ത്തി വെയ്ക്കാന്‍ ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി മൃഗ സംര ക്ഷണ വകുപ്പ് അറിയിച്ചു. ചെക്ക് പോസ്റ്റുകളിലൂടെ വരുന്ന ഉരുക്ക ളെ കര്‍ശനമായി നിരീക്ഷിക്കാനും ഉരുക്കള്‍ക്ക് പെട്ടെന്ന് മരണം സംഭവിക്കുകയാണെങ്കില്‍ സ്ഥലത്തെ വെറ്റിനറി ഡോക്ടറെ അറി യിച്ച് ആന്ത്രാക്‌സ് അല്ലെന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം സംസ് കരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയി ച്ചു. ഡോ. മരിയ ലൂക്കോസ്, ഡോ. നവീന്‍ എന്നിവര്‍ രോഗ പ്രതിരോ ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.