മണ്ണാര്‍ക്കാട്:എസ്.എസ്.എല്‍.സി പരീക്ഷയില്‍ പാലക്കാട് ജില്ലയ്ക്ക് 99.35 ശതമാനം വിജയം. ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയ 38770 വിദ്യാര്‍ഥികളില്‍ 38518 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹ ത നേടി. 19522 ആണ്‍കുട്ടികളും 18996 പെണ്‍കുട്ടികളുമാണ് വിജയി ച്ചത്.

ജില്ലയില്‍ 9083 വിദ്യാര്‍ഥികളാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. 6460 പെണ്‍കുട്ടികളും 2623 ആണ്‍കുട്ടികളുമാണ് സമ്പൂര്‍ ണ എ പ്ലസ് നേടിയത്.

പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.12 ശതമാനമാണ് വിജയം. ഇവി ടെ 8881 ആണ്‍കുട്ടികളും 8624 പെണ്‍കുട്ടികളും ഉള്‍പ്പെടെ 17505 പേര്‍ വിജയിച്ചു. 4069 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ 99.49 ശതമാനമാണ് വിജയം. ഇവി ടെ 6198 ആണ്‍കുട്ടികളും 5988 പെണ്‍കുട്ടികളും ഉള്‍പ്പെടെ 12186 പേര്‍ വിജയിച്ചു. 2838 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയില്‍ 99.63 ശതമാനമാണ് വിജയം. ഇവിടെ 4443 ആണ്‍കുട്ടികളും 4384 പെണ്‍കുട്ടികളും ഉള്‍പ്പെടെ 8827 പേരാണ് വിജയിച്ചത്. 2176 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!