മണ്ണാര്‍ക്കാട്:വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ഡോക്ടേഴ്സ് ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.കോവിഡ് മാന ദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ മുബാറക്ക് മൊയ്ദീന്,ഡോ ജോണ്‍ ജെ മഞ്ഞളി എന്നിവര്‍ ചേര്‍ന്നു കേക്കു മുറിച്ചു.മാനേജിംഗ് ഡയറക്ടര്‍ ഷാജി മുല്ലപ്പള്ളി ഡോക്ടര്‍മാ രെ ആദരിച്ചു.ജനറല്‍ മാനേജര്‍ റിന്റോ തോമസ്,അഡ്മിനിസ്ട്രേറ്റര്‍ വിനോദ്,പബ്ലിക് റിലേഷന്‍ മാനേജര്‍ രാജീവ് എം,എച്ച് ആര് മാനേ ജര് സലാം എന്നിവര്‍ സംബന്ധിച്ചു.