മണ്ണാര്‍ക്കാട്: പാലക്കാട്ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ജൂൺ 23 മുതൽ 29 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൻ്റെ ശരാശരി യുടെ അടിസ്ഥാനത്തിൽ നാളെ മുതലുള്ള നിയന്ത്രണങ്ങൾ ഏർ പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കലക്ടറുമായ മൃൺമയി ജോഷി ഉത്തരവിട്ടു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേർതിരിക്കുന്നതിൽ മാറ്റമുണ്ട്. എ,ബി,സി, ഡി കാറ്റഗറികൾ പ്രകാരം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണ ങ്ങളും ഇളവുകളും അതേപടി തുടരും. കൂടാതെ കാറ്റഗറി ബി യിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിൽ ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമായി ഓട്ടോറിക്ഷ സവാരി അനുവദിച്ചിട്ടുണ്ട്.

പൂർണ്ണമായും അടച്ചിട്ടുള്ള കണ്ണാടി ഗ്രാമ പഞ്ചായത്തിൽ ഇതുപ്രകാ രമുള്ള ഇളവുകൾ മാത്രമേ അനുവദിക്കൂ എന്നും ജില്ലാ കലക്ടർ അറിയിച്ചു.

കാറ്റഗറിയും ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളും

കാറ്റഗറി (ഡി)- ടി പി ആർ 18 %നു മുകളിൽ

1)തിരുവേഗപ്പുറ 2)പൊൽപ്പുള്ളി 3)കൊപ്പം 4)അലനല്ലൂർ 5)അയിലൂർ 6)തൃത്താല 7)ലക്കിടി-പേരൂർ 8)നല്ലേപ്പിള്ളി 9)തിരുമിറ്റക്കോട് 10)കാവശ്ശേരി 11)ചിറ്റൂർ തത്തമംഗലം നഗരസഭ 12)ഓങ്ങല്ലൂർ 13)ആനക്കര 14)കിഴക്കഞ്ചേരി 15)ആലത്തൂർ 16)പുതൂർ 17)പെരുവമ്പ് 18)കൊഴിഞ്ഞാമ്പാറ 19)നെല്ലായ 20)മരുതറോഡ് 21)കപ്പൂർ

കാറ്റഗറി (സി)-ടി പി ആർ 12% മുതൽ 18% വരെ

1)പിരായിരി 2)എലവഞ്ചേരി 3)പുതുനഗരം 4)മാത്തൂർ 5)പുതുപ്പരിയാരം 6)നാഗലശ്ശേരി 7)അകത്തേത്തറ 8)തച്ചമ്പാറ 9)കൊടുവായൂർ 10ഒറ്റപ്പാലം നഗരസഭ 11)വല്ലപ്പുഴ 12)കൊടുമ്പ് 13)കുഴൽമന്ദം 14)വടകരപ്പതി 15)അമ്പലപ്പാറ 16)മുതലമട 17)ഷൊർണൂർ നഗരസഭ 18)അഗളി 19)എരിമയൂർ 20)കണ്ണമ്പ്ര 21)തച്ചനാട്ടുകര 22)എലപ്പുള്ളി 23)പട്ടഞ്ചേരി 24)തരൂർ 25)മേലാർകോട് 26)വിളയൂർ 27)മലമ്പുഴ 28)പുതുക്കോട് 29)കാഞ്ഞിരപ്പുഴ 30)കോട്ടായി 31)പറളി 32)കോട്ടോപ്പാടം 33)മണ്ണൂർ 34)അനങ്ങനടി 35)തൃക്കടീരി 36)വണ്ടാഴി 37)കുലുക്കല്ലൂർ 38)ചാലിശ്ശേരി 39)എരുത്തേമ്പതി 40)മണ്ണാർക്കാട് നഗരസഭ 41)ചെർപ്പുളശ്ശേരി നഗരസഭ 42)വെള്ളിനേഴി

കാറ്റഗറി (ബി)-ടി പി ആർ 6%-12%വരെ

1)കൊല്ലങ്കോട് 2)കാരാകുറുശ്ശി 3)കേരളശ്ശേരി 4)പട്ടാമ്പി നഗരസഭ 5)കുമരംപുത്തൂർ 6)പെരുമാട്ടി 7)പല്ലശ്ശന 8)പാലക്കാട് നഗരസഭ 9)മുണ്ടൂർ 10)പരുതൂർ 11)കടമ്പഴിപ്പുറം 12)കരിമ്പ 13)വടക്കഞ്ചേരി 14)മങ്കര 15)തേങ്കുറിശ്ശി 16)തെങ്കര 17)പൂക്കോട്ടുകാവ് 18)വാണിയം കുളം 19)കരിമ്പുഴ 20)ചളവറ 21)കോങ്ങാട് 22)പെരി ങ്ങോട്ടുകുറിശ്ശി 23)കുത്തനൂർ

കാറ്റഗറി (എ)-ടി പി ആർ 6% ന് താഴെ

1)വടവന്നൂർ 2)പുതുശ്ശേരി 3)മുതുതല 4)ശ്രീകൃഷ്ണപുരം 5)ഷോളയൂർ 6)നെല്ലിയാമ്പതി 7)നെന്മാറ 8)പട്ടിത്തറ

പൊതു ഇളവുകൾ

  • വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും നടത്താം. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതത്തിന് അനുവാദമുണ്ട്.

*അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാം.

*അക്ഷയകേന്ദ്രങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവർത്തിക്കാം.

  • എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

*പൊതുഗതാഗതം മിതമായ രീതിയില്‍ അനുവദിക്കും.

  • വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രം അനുവദിക്കും. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.

*എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും ശനി, ഞായർ ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും നടത്താം. (സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).

  • റസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.
  • വിനോദസഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അനുവദിക്കില്ല (മാളുകള്‍ ഉള്‍പ്പെടെ).
  • പരസ്പര സമ്പര്‍ക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോര്‍ സ്പോര്‍ട്സ് അനുവദിക്കും.
  • ബെവ്കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. ആപ്പ് മുഖാന്തരം സ്ളോട്ടുകള്‍ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവര്‍ത്തനം.

മുൻ ഉത്തരവ് പ്രകാരം ഓരോ കാറ്റഗറിയിലും ഉൾപ്പെടുന്ന പ്രദേശങ്ങളിലെ ഇളവുകൾ

കാറ്റഗറി (എ)യിലെ ഇളവുകൾ

*എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

  • മുതല്‍ 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കും.

കാറ്റഗറി (ബി)യിലെ ഇളവുകൾ ഇളവുകൾ

*അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും.

*മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

*50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും.

കാറ്റഗറി (സി)യിലെ ഇളവുകൾ

*അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും.

*മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

കാറ്റഗറി ഡി

കാറ്റഗറി ഡി യിൽ ഉൾപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പാക്കിയിട്ടുള്ള പ്രത്യേക കർശന നിയന്ത്രണങ്ങൾ ആഴ്ചയിൽ എല്ലാ ദിവസവും നടപ്പാക്കും.

*എ,ബി കാറ്റഗറികളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പി എസ് യു കൾ (ചലച്ചിത്ര അക്കാദമി ഉൾപ്പെടെ), കമ്പനികൾ, കമ്മീഷനുകൾ, ഓട്ടോണോമസ് ഓർഗനൈസേഷനുകൾ, ബാങ്ക്, ഫിനാൻഷ്യൽ സ്ഥാപനങ്ങൾ എന്നിവ 50% ജീവനക്കാരെയും സി കാറ്റഗറിയിൽപ്പെട്ടവ 25% ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കണം.

*ചൊവ്വ,വ്യാഴം ദിവസങ്ങളിൽ ബാങ്കുകൾക്കും ഫിനാൻസ് സ്ഥാപനങ്ങൾക്കും ഓഫീസ്/ അക്കൗണ്ട് വർക്കുകൾക്കായി തുറന്നു പ്രവർത്തിക്കാം. ഈ ദിവസങ്ങളിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല.

*എ,ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഒരു സമയത്ത് 15 പേരിൽ കവിയാതെ ആളുകളെ പ്രവേശിപ്പിക്കാം.

*ടെലിവിഷൻ സീരീയ ലുകളുടെ ഇൻഡോർ ഷൂട്ടിംഗ് കുറഞ്ഞ ആളുകളെ ഉൾപ്പെടുത്തി കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് നടത്താം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!