മണ്ണാര്‍ക്കാട്:തെങ്കര ആമ്പാടം കോളനിവാസികള്‍ക്ക് ഭൂമി വാങ്ങിയ തില്‍ തട്ടിപ്പു നടന്ന സംഭവത്തില്‍ മുന്‍ തെങ്കര ഗ്രാമ പഞ്ചായത്തം ഗം രാധാകൃഷ്ണനെ (61) അറസ്റ്റ് ചെയ്തതായി ഡി.വൈ.എസ്.പി ഇ സുനില്‍കുമാര്‍ അറിയിച്ചു.ഭൂമി ഉള്ളവര്‍ ആധാരമറിയാത്തവരും ആധാരമുള്ളവര്‍ ഭൂമി ഏതാണെന്ന് അറിയാത്തവരുമാണെന്ന് പോലീസ് പറയുന്നു.ഭൂമി ഉണ്ടോയെന്ന കാര്യവും ഉറപ്പില്ല. ആധാര ത്തിന്റെ ഫോട്ടോ കോപ്പിയാണ് കോളനിവാസികളുടെ പക്കലുള്ള തെന്നും യഥാര്‍ത്ഥ ആധാരം പ്രതിയുടെ കയ്യിലാണെന്നുമാണ് പറ യുന്നു.കോളനിയിലെ ശാന്തിയുടെ പരാതി പ്രകാരമാണ് കേസെടു ത്തത്.കേസില്‍ ആഴത്തിലുള്ള അന്വേഷണം നടത്തിയാലേ തട്ടിപ്പി ന്റെ വ്യാപ്തി അറിയൂവെന്നും ഡിവൈഎസ്പി പറഞ്ഞു.
തെങ്കര ആമ്പാടം,കൊറ്റിയോട്,കുട്ടിച്ചാത്തന്‍ പള്ളിയാല്‍ കോളനി കളിലെ പട്ടികജാതിക്കാര്‍ക്കായി സര്‍ക്കാര്‍ സഹായത്തോടെ സ്ഥ ലം വാങ്ങിയതിന്റെ മറവില്‍ വന്‍ തട്ടിപ്പ് നടന്നതായാണ് പരാതി. പട്ടികജാതിക്കാര്‍ക്കായി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലമാണ് വാ ങ്ങി നല്‍കിയത്.സ്ഥലം വാങ്ങാന്‍ ഇടനിലക്കാരാനായി പ്രവര്‍ത്തി ച്ചതു രാധാകൃഷ്ണനാണ്.2011-13 വര്‍ഷങ്ങളിലാണ് കൊറ്റിയോട് ആ മ്പാടം കുട്ടിച്ചാത്തന്‍ പള്ളിയാല്‍ കോളനികളിലെ നാല്‍പ്പത് പട്ടിക ജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായത്തോടെ വീട് വെക്കാന്‍ ഭൂമി വാങ്ങുന്ന പദ്ധതി ആരംഭിച്ചത്.ഓരോ വ്യക്തിക്കും 75,000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്ന ത്.സ്ഥലം വാങ്ങി നല്‍കിയപ്പോള്‍ വലിയ രീതിയിലുള്ള തിരിമറി നടന്നതായാണ് ആരോപണം.മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യ ല്‍ അംഗം കെ ബൈജുനാഥ് സ്ഥലത്തെത്തി അന്വേഷണം നട ത്തുകയും മേല്‍നടപടികള്‍ സ്വീകരിക്കാനായി പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.