കോട്ടോപ്പാടം: ആറും ഏഴും പതിറ്റാണ്ടുകളായി കര്‍ഷകര്‍ കൈവ ശം വച്ച് അനുഭവം എടുത്തു കൊണ്ടിരിക്കുന്ന കൃഷിഭൂമി ജണ്ടയിട്ട് തിരിച്ച് കൈവശപ്പെടുത്താനുള്ള വനംവകുപ്പിന്റെ നടപടികള്‍ അടിയന്തിരമായി നിര്‍ത്തി വെക്കണമെന്ന് സ്ഥലം സന്ദര്‍ശിച്ച കേരള കോണ്‍ഗ്രസ്(എം) പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
120ലേറെ ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെ നാനൂറില്‍ അധികം കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലാണ് വനം വകുപ്പ് ഇപ്പോള്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്നത്. 1993ല്‍ സം യുക്ത സര്‍വേ നടത്തി കര്‍ഷകരുടെ അവകാശം റവന്യും വകുപ്പും വനംവകുപ്പും അംഗീകരിച്ച് നല്‍കിയിട്ടുള്ള അഞ്ച് സെന്റ് മുതല്‍ ഒരു ഹെക്ടര്‍ വരെയുള്ള ഭൂമിയുടെ ഉടമകള്‍ക്ക് സ്വന്തം വീടും കൃ ഷിയും നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.ഇവിടെയുള്ള ജനങ്ങളുടെ ഏക ആശ്രയമായ എല്‍പി സ്‌കൂളും മൈതാനവും വനാതിര്‍ ത്തി ക്കുള്ളിലാക്കിയിരിക്കുകയാണ്.വനം റെവന്യു വകുപ്പ് മന്ത്രിമാര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസി ഡന്റ് അഡ്വ കുശലകുമാര്‍ അഭ്യര്‍ത്ഥിച്ചു.
ജോസ് കൊല്ലിയില്‍,തോമസ് ജോണ്‍ കരുവള്ളി,വിത്സന്‍ കണ്ണാട ന്‍,തങ്കച്ചന്‍ തുണ്ടത്തില്‍,കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാന്‍ സിപി ഷിഹാബ്,കണ്‍വീനര്‍ ജോയി പരിയാരത്ത്,സെക്രട്ടറി ദേവരാ ജന്‍ വെട്ടിക്കാട്ടില്‍,ഉസ്മാന്‍,അലി,ഖാലിദ് എന്നിവരും സംബന്ധിച്ചു.