മണ്ണാര്‍ക്കാട്: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ അപകാതകള്‍ പരി ഹരിക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിവേദനം നല്‍കി.കോവിഡ് പശ്ചാത്തലത്തില്‍ നടപ്പിലാക്കുന്ന ഓ ണ്‍ലൈന്‍ വിദ്യാഭ്യാസം പൂര്‍ണ പരാജയമാണെന്നും നിര്‍ധന വിദ്യാ ര്‍ത്ഥികള്‍ക്ക് പൂര്‍ണ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം ലഭിക്കുന്നില്ലെ ന്നും എംഎസ്എഫ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ ത്തി ല്‍ തുല്യത വരുത്തണം.മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാകുന്നതിനുള്ള സാഹചര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തണം.അട്ടപ്പാടി മേഖലയക്ക് പ്രത്യേക വിദ്യാഭ്യാസ പാക്കേജ് ആവിഷ്‌കരിക്കണം.ഇതിനായി സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സജീര്‍ ചെങ്ങലീരി പരാതി കൈമാറി എം എസ് എഫ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് ഹംസ.കെയു,ജില്ലാ വൈ സ് പ്രെസിഡന്റുമാരായ അജ്മല്‍ റാഫി,കെപി.അഫ്ലഹ്, തുടങ്ങിയവ രും മണ്ഡലം ഭാരവാഹികളായ മുഹ്സിന്‍ ചെങ്ങലീരി,റിജാജ് തെങ്ക ര,റഹീസ് തുടങ്ങിയവര്‍ പങ്കെടുത്തു