മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 16 മുതല്‍ 22 വരെയുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ശരാശരി യുടെ അടിസ്ഥാനത്തില്‍ നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടു ത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ട റുമായ മൃണ്‍മയി ജോഷി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ കഴി ഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങ ളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി ടെസ്റ്റ് പോസിറ്റിവി റ്റി നിരക്ക് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് കാറ്റഗറികളായി വേര്‍തിരിക്കുന്നതില്‍ മാറ്റമുള്ളതായും ഇത് ജില്ലയിലും തുടരുമെ ന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. എ,ബി,സി,ഡി കാറ്റഗറികള്‍ പ്രകാരം നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരും.
കാറ്റഗറിയും ഉള്‍പ്പെടുന്ന പ്രദേശവും
കാറ്റഗറി(എ) (8 %നു താഴെ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-
1)കേരളശ്ശേരി, 2)കോങ്ങാട് 3)ചളവറ 4)നെന്മാറ 5)പരുതൂര്‍ 6)പൂക്കോട്ടുകാവ് 7)ഷോളയൂര്‍ 8)കരിമ്പുഴ 9)പട്ടിത്തറ 10)പുതുശ്ശേരി 11)മലമ്പുഴ 12)വെള്ളിനേഴി 13)തെങ്കര 14)കൊഴിഞ്ഞാമ്പാറ 15)നെല്ലായ
കാറ്റഗറി(ബി) (8 % മുതല്‍16 % വരെ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-
1)പൊല്‍പ്പുള്ളി 2)കാഞ്ഞിരപ്പുഴ 3)തിരുമിറ്റക്കോട് 4)മുണ്ടൂര്‍ 5)പെരുമാട്ടി 6)കോട്ടോപ്പാടം 7)ആനക്കര 8)മങ്കര 9)നെല്ലിയാമ്പതി 10)തച്ചമ്പാറ 11)തൃക്കടീരി 12)വണ്ടാഴി 13)പാലക്കാട് നഗരസഭ 14 )വാണിയംകുളം 15)വിളയൂര്‍ 16)കുമരംപുത്തൂര്‍ 17)മരുതറോഡ് 18)കാരാക്കുറിശ്ശി 19)കടമ്പഴിപ്പുറം 20)വല്ലപ്പുഴ 21)കുലുക്കല്ലൂര്‍ 22)ഓങ്ങല്ലൂര്‍ 23)കൊടുമ്പ് 24)ചെര്‍പ്പുളശ്ശേരി നഗരസഭ 25)കുത്തനൂര്‍ 26)എലപ്പുള്ളി 27)കപ്പൂര്‍ 28)മണ്ണൂര്‍ 29)അലനല്ലൂര്‍ 30)പെരിങ്ങോട്ടുകുറിശ്ശി 31)അനങ്ങനടി 32)ഒറ്റപ്പാലം നഗരസഭ 33)കരിമ്പ 34)ചാലിശ്ശേരി 35)തച്ചനാട്ടുകര 36)ഷൊര്‍ണൂര്‍ നഗരസഭ 37)കുഴല്‍മന്ദം 38)അയിലൂര്‍ 39)നാഗലശ്ശേരി 40)കൊപ്പം 41)അകത്തേത്തറ 42)തേങ്കുറിശ്ശി 43)അമ്പലപ്പാറ 44)വടകരപ്പതി 45)പട്ടഞ്ചേരി
കാറ്റഗറി(സി) (16 % മുതല്‍24 % വരെ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-
1)തിരുവേഗപ്പുര, 2)എരുത്തേമ്പതി 3)മണ്ണാര്‍ക്കാട് നഗരസഭ 4)വടക്കഞ്ചേരി 5)ശ്രീകൃഷ്ണപുരം 6)ആലത്തൂര്‍ 7)പുതുക്കോട് 8)കൊല്ലങ്കോട് 9)പല്ലശ്ശന 10)കൊടുവായൂര്‍ 11)പുതുനഗരം 12)മുതലമട 13)മേലാര്‍ക്കോട് 14)അഗളി 15)നല്ലേപ്പിള്ളി 16)മാത്തൂര്‍ 17)കണ്ണാടി 18)പൂതൂര്‍ 19)ചിറ്റൂര്‍-തത്തമംഗലം 20)കാവശ്ശേരി 21)പെരുവെമ്പ് 22)പുതുപ്പരിയാരം 23)കോട്ടായി
കാറ്റഗറി(ഡി) (24 %നു മുകളില്‍ ടി.പി.ആര്‍ ഉള്ള പ്രദേശങ്ങള്‍)-
1)തൃത്താല 2)കിഴക്കഞ്ചേരി 3)കണ്ണമ്പ്ര 4)എരിമയൂര്‍ 5)പട്ടാമ്പി നഗരസഭ 6)വടവന്നൂര്‍ 7)തരൂര്‍ 8)എലവഞ്ചേരി 9)മുതുതല 10)ലെക്കിടി പേരൂര്‍.
*ഓരോ കാറ്റഗറിയിലും നേരത്തെ പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍, ഇളവുകള്‍ എന്നിവ തുടരും.
*എ,ബി കാറ്റഗറികളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, പി.എസ്.യു കള്‍ (ചലച്ചിത്ര അക്കാദമി ഉള്‍പ്പെടെ), കമ്പനികള്‍, കമ്മീഷനുകള്‍, ഓട്ടോണോമസ് ഓര്‍ഗനൈസേഷനുകള്‍, ബാങ്ക്, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ എന്നിവ 50% ജീവനക്കാരെയും സി കാറ്റഗറിയില്‍പ്പെട്ടവ 25% ജീവനക്കാരെയും ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണം.
*ചൊവ്വ,വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്കും ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഓഫീസ്/ അക്കൗണ്ട് വര്‍ക്കുകള്‍ക്കായി തുറന്നു പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുത്.
*എ,ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലെ ആരാധനാലയങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഒരു സമയത്ത് 15 പേരില്‍ കവിയാതെ ആളുകളെ പ്രവേശിപ്പിക്കാം.
*കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് ടെലിവിഷന്‍ സീരീസുകളുടെ ഇന്‍ഡോര്‍ ഷൂട്ടിംഗ് കുറഞ്ഞ ആളുകളെ ഉള്‍പ്പെടുത്തി നടത്താം.
*പരീക്ഷകള്‍ ശനി, ഞായര്‍ ഉള്‍പ്പെടെ എല്ലാ ദിവസങ്ങളിലും നട ത്താം.
*അക്ഷയ കേന്ദ്രങ്ങള്‍ ഉള്ള പ്രദേശങ്ങളിലെ ജനസേവന കേന്ദ്രങ്ങള്‍ ക്ക് മേല്‍ പറഞ്ഞ മാനദണ്ഡങ്ങള്‍ പ്രകാരം തുറന്നു പ്രവര്‍ത്തിക്കാം.
*പൂര്‍ണ്ണമായും അടച്ചിടല്‍ പ്രഖ്യാപിച്ചിട്ടുള്ള പറളി, പിരായിരി പഞ്ചാ യത്തുകളിലെ ബാങ്കുകള്‍ക്ക് പൊതുജനങ്ങളുടെ പ്രവേശനം പൂര്‍ണ മായും ഒഴിവാക്കി 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി ഉച്ചയ്ക്ക് രണ്ടുവരെ പ്രവര്‍ത്തിക്കാം.