മണ്ണാര്‍ക്കാട്:അശാസ്ത്രീയമായ കോവിഡ് നിയമങ്ങള്‍ പരിഷ്‌കരി ക്കുക,എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാഴാഴ്ച മണ്ണാര്‍ക്കാട് വ്യാപാരികള്‍ പട്ടിണി സമരം നടത്തുമെന്ന് കേരള വ്യാപാരി വ്യവ സായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍ വാ ര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രാവില 10 മണി മുതല്‍ വൈകീ ട്ട് അഞ്ചു വരെയാണ് സമരം.യൂണിറ്റിലെ മെഡിക്കല്‍ ഷോപ്പും ഹോട്ടലും ഒഴികെ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചിട്ട് സമരത്തില്‍ സഹകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
നിലവിലെ കോവിഡ് പ്രോട്ടോക്കോളിലെ അശാസ്ത്രീയത മൂലം വ്യാപാരികള്‍ വലിയ ദുരിതം അനുഭവിക്കുകയാണ്.സര്‍ക്കാര്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും നീതി ലഭിക്കുന്നില്ല.കഴിഞ്ഞ രണ്ട് മാസത്തോളമായി കടകള്‍ തുറക്കാനാകാത്തതിനാല്‍ നിലനില്‍പ്പു പോലും പ്രതിസന്ധിയിലായി.സ്ഥാപനം അടച്ചിടുമ്പോള്‍ വാടക, വീട്ടുചിലവുകള്‍,ബാങ്ക് പലിശ,ആശുപത്രി ചിലവുകള്‍ എന്നിവ യ്ക്കുള്ള വക കണ്ടെത്താനാകാത്തതിനാല്‍ വ്യാപാരികള്‍ മാന സിക സമ്മര്‍ദം അനുഭവിക്കുകയാണ്. ബാങ്കുകളിലും, ബസുകളി ലും,മദ്യവില്‍പ്പനശാലകളിലും ബാധകമല്ലാത്ത ടിപിആര്‍ വ്യാ പാരസ്ഥാപനങ്ങള്‍ തുറക്കുന്നതിന് മാത്രം ബാധകമാക്കുന്നത് ഉചിതമല്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
പരിശോധനകള്‍ കാര്യക്ഷമമായി നടത്താതെ നഗരസഭയില്‍ ടിപി ആര്‍ കൂടുതലാണെതിന്റെ പേരില്‍ കടകള്‍ അടച്ചിടുന്നത് മൂലം വ്യാപാരികള്‍ ദുരിതത്തിലാണ്.ചുരുങ്ങിയ സമയം സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ വലിയ തിരക്ക് ഉണ്ടാകുന്നതിനാല്‍ വിദേശ രാജ്യങ്ങ ളില്‍ ചെയ്യുന്നത് പോലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കണം.നഗരസ ഭയിലെ എല്ലാ വാര്‍ഡുകളിലും ആന്റിജന്‍ ടെസ്റ്റ് നടത്തണം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനാവശ്യമായ നടപടികള്‍ അധി കൃതര്‍ സ്വീകരിക്കണം.എല്ലാ വ്യാപാരികള്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭ്യമാക്കാനും നടപടിയുണ്ടാകണം.വ്യാപാരികളുടെ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാകാത്ത സാഹചര്യ ത്തിലാണ് സമരപരിപാടികളുമായി രംഗത്തിറങ്ങാന്‍ തീരുമാനിച്ച തെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.സമരത്തിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മണ്ണാര്‍ക്കാട് യൂണിറ്റിലെ അംഗങ്ങള്‍ അടച്ചിട്ട ഷട്ടറുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡു ഉയര്‍ത്തി സത്യാഗ്രഹ സമരം നടത്തും.രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഏകോപന സമിതി ജില്ലാ മണ്ഡലം ഭാരവാഹിക ള്‍ എന്നിവര്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കും
വാര്‍ത്താ സമ്മേളനത്തില്‍ ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം,ജന: സെക്രട്ടറി രമേഷ് പൂര്‍ണ്ണി മ,ഷമീര്‍ യൂണിയന്‍,ഷമീര്‍ വികെഎച്ച് എന്നിവര്‍ പങ്കെടുത്തു.