കുമരംപുത്തൂര്‍: ഈ മഴക്കാലത്ത് നിലംപതിത്തോട് വെള്ളത്തില്‍ മൂടിയാലും പൊതുവപ്പാടം ആദിവാസി കോളനിവാസികളും പ്ര ദേശത്തെ നൂറോളം കുടുംബങ്ങളും ഒറ്റപ്പെട്ട് പോകില്ല.തോടിന് അ ക്കരയിക്കരെ സുരക്ഷിതമായി സുഗമമായി സഞ്ചരിക്കാന്‍ ഇവര്‍ ക്കായി ഒരു നടപ്പാലമൊരുങ്ങിയിട്ടുണ്ട്.മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സിവില്‍ ഡിഫന്‍സ് സേന അംഗങ്ങളാണ് തൂക്കുപാലം മാതൃകയിലുള്ള ഈ പാലത്തിന്റെ ശില്‍പ്പികള്‍.

കാലവര്‍ഷം കനക്കുമ്പോള്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ പൊ തുവപ്പാടം ആദിവാസി കോളനിവാസികളുടേയും സമീപത്തെ നൂ റോളം കുടുംബങ്ങളുടെയും ഉള്ളില്‍ ഒറ്റപ്പെടല്‍ ഭീതിയുയരും. കാ രാപ്പാടം പൊതുവപ്പാടം കോളനി റോഡിലുള്ള നിലംപതി തോട് മലവെള്ളപ്പാച്ചിലില്‍ മൂടിപ്പോയാല്‍ പിന്നെ വീടിനുള്ളില്‍ ഭീതി പേറി ഒതുങ്ങി കൂടേണ്ടി വരും.കഴിഞ്ഞ രണ്ട് പ്രളയകാലത്തും സി വില്‍ ഡിഫന്‍സ് അംഗങ്ങളാണ് പ്രദേശവാസികളെ വടം ഉപയോഗി ച്ച് അക്കരയിക്കരെയെത്തിച്ചത്.

കോവിഡ് മൂന്നാംതരംഗ ഭീതി കൂടി നില നില്‍ക്കുന്ന സാഹചര്യ ത്തില്‍ മഴക്കാല ദുരന്തത്തില്‍ പ്രദേശവാസികള്‍ അകപ്പെടാതിരി ക്കാന്‍ വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മിയും പ്രദേശവാസിയായ കുഞ്ഞു മുഹമ്മദും ഒരു താത്കാലിക പാലം നിര്‍മിച്ച് നല്‍കാന്‍ സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ അഷ്‌റഫ് മാളിക്കുന്നിനെ അറിയിക്കു കയായിരുന്നു.ഇതേ തുടര്‍ന്ന് മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടിയു ടേയും സിവില്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍ രാജേഷിന്റേയും നേതൃ ത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപ്പാലം നിര്‍മിച്ച് നല്‍കാമെ ന്ന് അറിയിക്കുകയും ചെയ്തത്.

തൂക്കുപാലം പോലെയാണ് പാലം നിര്‍മിച്ചിട്ടുള്ളത്.രണ്ട് തെങ്ങുകളി ലേക്ക് കമ്പികള്‍ വലിച്ചു കെട്ടി നെടുനീളന്‍ കവുങ്ങിന്‍ തടികള്‍ നിരത്തി വെച്ച് വടംകൊണ്ട് കൈവരികളൊരുക്കി മനോഹരമാ യാണ് പാലം നിര്‍മിച്ചത്.മൂന്നോളം പേര്‍ക്ക് ഒരേ സമയം സുരക്ഷിത മായി പാലത്തിലൂടെ കടന്ന്് പോകാന്‍ സാധിക്കും.ഇന്ന് രാവിലെ എട്ടര മണി മുതല്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തി ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് പൂര്‍ത്തിയായത്.അത്യാഹിത ഘട്ടങ്ങളില്‍ ഇത്ത രം പാലങ്ങള്‍ നിര്‍മിക്കുന്നതിന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!