തച്ചമ്പാറ: മണ്ണാര്‍ക്കാട് താലൂക്കില്‍ കൂടുതല്‍ പേര്‍ക്ക് രക്തം ദാനം ചെയ്യുകയും കൂടുതല്‍ രക്തദാന ക്യാമ്പുകള്‍ നടത്തുകയും ചെയ്ത തച്ചമ്പാറ പിച്ചളമുണ്ട സ്വദേശി സതീശനെ സന്നദ്ധ സേവന സംഘ ടനയായ ‘ടീം തച്ചമ്പാറ’ ആദരിച്ചു.കെ. ഹരിദാസന്‍ മാസ്റ്റര്‍, ഉബൈ ദുള്ള എടായ്ക്കല്‍, ജിജിമോന്‍ ചാക്കോ, നൗഫല്‍ പങ്കെടുത്തു.ടീം തച്ചമ്പാറ യുടെ നേതൃത്വത്തില്‍ നടത്തിയ രക്തദാന ക്യാമ്പുകളില്‍ പങ്കെടുത്തവര്‍ക്ക് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനവും നടത്തി.
