തെങ്കര: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെങ്ക ര പഞ്ചായത്തില്‍ ഡൊമിസിലറി കെയര്‍ സെന്റര്‍ തുറന്നു.തെങ്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബ്ലോക്കിലാണ് ഡിസിസി ആരം ഭി ച്ചത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടിന്റു അധ്യക്ഷയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം രമാ സുകുമാരന്‍,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരാ യ മുഹമ്മദ് ഉനൈസ്,രാജിമോള്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.അനി ഷ,ജെഎച്ച്‌ഐ ഗോപാലകൃഷ്ണന്‍,സെക്രട്ടറി ഇന്‍ചാര്‍ജ്ജ് സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാ ന്‍ കെപി ജഹീഫ് സ്വാഗതം പറഞ്ഞു.
ഗുരുതരമായ രോഗലക്ഷണങ്ങളില്ലാത്തവരേയും വീടുകളില്‍ നിരീ ക്ഷണത്തില്‍ കഴിയുന്നവരേയുമാണ് ഡൊമിസിലറി കെയര്‍ സെ ന്ററില്‍ പ്രവേശിപ്പിക്കുക.തെങ്കരയില്‍ 40 പേരെ ചികിത്സിക്കാനു ള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.ആവശ്യമായ ജീവനക്കാരെ നിയമിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്ത് അറിയിച്ചു. പഞ്ചായത്തില്‍ നിലവില്‍ 183 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.ഇന്ന് 22പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.28 പേര്‍ രോഗമുക്തി നേടി.