അലനല്ലൂര്‍ :വെള്ളിയാര്‍ പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമാ യി കണ്ണംകുണ്ട് കോസ് വേക്ക് സമീപത്തുണ്ടായിരുന്ന മണ്‍തിട്ട അന ല്ലൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് മണ്‍തിട്ട നീക്കം ചെയ്തത്. വര്‍ഷങ്ങളാ യുള്ള മലവെള്ളപാച്ചിലിലും മറ്റും കോസ് വേക്ക് സമീപം മണ്ണടി ഞ്ഞാണ് തിട്ട രൂപപ്പെട്ടത്. ഏകദേശം കോസ് വേയോളം ഉയരത്തില്‍ പുഴയുടെ മധ്യഭാഗം വരെ രൂപപ്പെട്ട തിട്ട ഒഴുക്കിനെ ബാധിക്കുക യും വളരെ പെട്ടെന്ന് കോസ് വേയിലേക്ക് വെള്ളം കയറി ഗതാഗതം മുടങ്ങുന്നതിനും കാരണമായിരുന്നു. കഴിഞ്ഞ വര്‍ഷം അടക്കം ചെറിയ മഴക്ക് പോലും കോസ് വേയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെടുന്നത് പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് കാല വര്‍ഷം ശക്തമാകുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്ത് ഇടപെട്ട് മണ്‍തിട്ട നീക്കം ചെയ്തത്. പഞ്ചായത്ത് ഫണ്ടില്‍ നിന്നും 49,000 രൂപ ചെലവിട്ടാ ണ് പ്രവൃത്തി നടത്തിയത്. ജനങ്ങളുടെ ആവശ്യം നിറവേറ്റാനായ തില്‍ സന്തോഷമുണ്ടെന്ന് വാര്‍ഡ് അംഗം ആയിഷാബി ആറാട്ടുതൊ ടി പറഞ്ഞു