അഗളി: കോവിഡ് പരിശോധനക്ക് വിമുഖത കാണിച്ച ഊരുവാസി കളെ പാട്ടുപാടി ഡോക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ ത്തകര്‍ സൗഹൃദത്തിലാക്കിയ കാഴ്ച വേറിട്ടതായി.അട്ടപ്പാടി കതിരം പതി ഊരിലാണ് ഈ വ്യത്യസ്തമായ സംഭവം.
അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ കെപി അരു ണും ഡ്രൈവര്‍ കുഞ്ഞിരാമനും കോവിഡ് നിരീക്ഷണ കേന്ദ്രത്തി ലെ താത്കാലിക ജീവനക്കാരായ സതീഷും ജിനീഷും കഴിഞ്ഞ ദി വസമാണ് കതിരംപതി ഊരിലെത്തിയത്.എന്നാല്‍ കോവിഡ് പരി ശോധന വേണ്ടെന്നും ഡോക്ടറും സംഘവും തിരികെ പോകണമെ ന്നും ഊരുവാസികള്‍ ശഠിച്ചു.പരിശോധനാ കേന്ദ്രത്തിന് സമീപ ത്തെത്തിയവരുമായി ഡോക്ടര്‍ അരുണ്‍ സൗഹൃദ സംഭാഷണ ത്തിനായി തുനിഞ്ഞെങ്കിലും അവര്‍ അതിന് തയ്യാറാകാതെ പിന്തി രിയുകയായിരുന്നു.പിന്നീട് എത്തിയവര്‍ക്ക് മുന്നില്‍ സുരക്ഷാവ സ്ത്രമണിഞ്ഞ് ഡോക്ടറും ഡ്രൈവറും പാട്ടും നൃത്തവുമായി ഊരു കാരോട് സൗഹൃദം സ്ഥാപിക്കുകയും ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കുകയും ചെയ്തു.
25 പേരെയാണ് പരിശോധിച്ചത്.ഇതില്‍ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ അഗളി കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേ ക്ക് മാറ്റിയതിനു ശേഷമാണ് ഡോക്ടറും സംഘവും ഊരു വിട്ടത്. അട്ടപ്പാടി ഊരുകളില്‍ കോവിഡ് വ്യാപനമുള്ളതിനാല്‍ ഊരുകളില്‍ കോവിഡ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.എന്നാല്‍ പരിശോധന ക്കും പ്രതിരോധ കുത്തിവെപ്പിനും സഹകരിക്കാത്ത ഊരുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകള്‍ ചെലവിട്ട് ഫലമില്ലാതെ മടങ്ങേണ്ട സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്.ഇങ്ങിനെയിരിക്കെയാണ് ക്രിയാത്മകമായ ഇടപെടലിലൂടെ അരുണ്‍ ഡോക്ടരും സംഘവും ഊരുവാസികളുടെ എതിര്‍പ്പിനെ അനുനയിപ്പിച്ച് കര്‍ത്തവ്യം നിറവേറ്റി മടങ്ങിയത
്എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഡോക്ടറെ ഫോണില്‍ വിളിച്ച് അഭി നന്ദിച്ചു.കോവിഡ് പ്രതിരോധ രീതികളേയും ചികിത്സകളേയും കുറിച്ചുള്ള ധാരണകുറവും മറ്റും ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യനിര്‍വ്വഹണത്തിന് തീര്‍ത്ത പ്രതിസന്ധികളെ വിവിധ പൊടിക്കൈകള്‍ പ്രയോഗിച്ച് നേരിടുന്നത് സമൂഹത്തോടുള്ള അര്‍പ്പണബോധത്തിന്റെ തെളിവാണെന്ന് എംഎല്‍എ പറഞ്ഞു.