മണ്ണാര്‍ക്കാട്: തകര്‍ന്ന് വീഴാറായ വീട്ടിലിരുന്ന് ഈ മഴക്കാലത്തെ എങ്ങിനെ തള്ളി നീക്കുമെന്ന് വിഷമിച്ചിരുന്ന ഒരു കുടുംബത്തി ന്റെ വീട് നന്നാക്കി നല്‍കി യൂത്ത് ലീഗും യുഡിഎഫ് പ്രവര്‍ത്ത കരും.കൂനിവരമ്പില്‍ രാജന്റെ പൊളിഞ്ഞ് വീഴാറായ വീടാണ് ചങ്ങലീരി രണ്ടാം മൈല്‍ ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഇടപെട്ട് വാസയോഗ്യമാക്കിയത്.
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് മെമ്പര്‍ ഷെരീഫ് ചങ്ങലീരി വാര്‍ഡില്‍ പ്രതിരോധ മരുന്ന് വിതരണത്തി നെത്തിയപ്പോഴാണ് രാജന്റെ വീടിന്റെ ദുരവസ്ഥ കണ്ടത്.പിന്നീട് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുകയും വീട് നന്നാക്കാനുള്ള തുക സ്വരൂ പിക്കുകയായിരുന്നു.ഇന്ന്് മേല്‍ക്കൂര മുഴുവന്‍ പൊളിച്ച് ഇറക്കി പുതുക്കി പണിയുകയായിരുന്നു.ഇതോടെ ഇനി മഴപ്പേടിയില്ലാതെ രാജനും കുടുംബത്തിനും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അസീസ് പച്ചീരി, വാര്‍്ഡ് മെമ്പര്‍ ഷെരീഫ് ചങ്ങലീരി,ശാഖാ ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി പടിഞ്ഞാറ്റി,ഷരീഫ് അമ്പാടത്ത്,എംഎസ്എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ റാഫി,ഫിലിപ്പ്,ഹരിദാസന്‍,മുഹ്‌സിന്‍ ഇജ്മല്‍, ഫൈസല്‍ എം,റഫീഖ്,അനസ്,കുഞ്ഞാപ്പുട്ടി,മുസ്തഫ എംകെ, നിസാ ര്‍,ഷെമീര്‍,മുഹമ്മദാലി പച്ചീരി,അഫ്‌സല്‍ എന്‍,സഫ് വാന്‍, നവാഫ് ,മാനുട്ടി,ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവൃത്തിക ള്‍ നടന്നത്.