മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 993 പേര്‍ കോവിഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ അനുബന്ധ ആരോഗ്യ സങ്കീര്‍ണ തകളുള്ള 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 275 പേര്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തു. ഇതില്‍ 164 പുരുഷന്‍ മാ രും 111 സ്ത്രീകളും ഉള്‍പ്പെടും. 40 മുതല്‍ 44 വയസ്സുവരെയുള്ള 132 പേരും ഇന്ന് കോവിഷീല്‍ഡ് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തി ട്ടുണ്ട് ഇതില്‍ 75 പുരുഷന്‍മാരും 57 സ്ത്രീകളും ഉള്‍പ്പെടും.
ഇതു കൂടാതെ 8 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും, 36 പേര്‍ ഒന്നാം ഡോസും 4 പേര്‍ രണ്ടാം ഡോസുമടക്കം 40 മുന്നണി പ്രവര്‍ത്ത കരും, വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്ന 128 പേര്‍ ഒന്നാം ഡോസും 45 പേര്‍ രണ്ടാം ഡോസുമടക്കം 173 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 225 പേര്‍ ഒന്നാം ഡോസും 23 പേര്‍ രണ്ടാം ഡോസു മടക്കം 248 പേരും, 60 വയസ്സിനു മുകളിലുള്ള 120 പേര്‍ ഒന്നാം ഡോസും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 26 സെഷനുകളിലായിട്ടാണ് കോവിഷീല്‍ഡ് കുത്തിവെപ്പ് നടന്നത്.
ആകെ 1311 പേരാണ് കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തത്. 18 വയസ്സിനു മുകളിലും 45 വയസ്സിനു താഴെയുമായി 7 പേര്‍ കോവാ ക്‌സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട് ഇതില്‍ 4 പുരു ഷന്‍മാരും 3 സ്ത്രീകളും ഉള്‍പ്പെടും. 40 നും 44 നും ഇടയില്‍ പ്രായ മുള്ള 86 പേര്‍ ഒന്നാം ഡോസ് കോവാക്‌സിന്‍ കുത്തിവെപ്പെടുത്തിട്ടു ണ്ട്. ഇതില്‍ 40 പുരുഷന്‍മാരും 46 സ്ത്രീകളും ഉള്‍പ്പെടും.
ഇതുകൂടാതെ 60 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 6 പേര്‍ രണ്ടാം ഡോസുമടക്കം 66 പേരും, 27 പേര്‍ ഒന്നാം ഡോസും 298 പേര്‍ രണ്ടാം ഡോസുമടക്കം 325 മുന്നണി പ്രവര്‍ത്തകരും,45 വയസ്സിനും 60നും ഇടയിലുള്ള 18 പേര്‍ ഒന്നാം ഡോസും 448 പേര്‍ രണ്ടാം ഡോ സും അടക്കം 466 പേരും, 60 വയസ്സിനു മുകളിലുള്ള 9 പേര്‍ ഒന്നാം ഡോസും 357 രണ്ടാം ഡോസും അടക്കം 366 പേരും കോവാക്‌സിന്‍ കുത്തിവെപ്പ് എടുത്തിട്ടുണ്ട്. ആകെ 10 സെഷനുകളിലൂടെയാണ് കുത്തിവെപ്പ് നടന്നത്.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു